കൊച്ചി: [www.malabarflash.com]ജിഷയെ കൊന്ന കേസില്‍ പിടിയിലായ അമീറുള്‍ ഇസ്ലാമിന് പ്രായം 23. ഇയാള്‍ക്ക് ഭാര്യമാര്‍ രണ്ടുണ്ട്. അസമിലെ ഡോല്‍ഡാ ഗ്രാമത്തിലുള്ള ഭാര്യക്ക് വയസ്സ് 38. ആറുവര്‍ഷം മുമ്പാണിവരെ കല്യാണം കഴിച്ചത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ 18 വയസ്സുള്ള മകനുണ്ട്. പിന്നീട് മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു യുവതിയെ ഇയാള്‍ വിവാഹം കഴിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവര്‍ പെരുമ്പാവൂരിലുണ്ടെന്നാണ് സൂചന. ഈ ബന്ധത്തില്‍ ഒരു വയസ്സുകഴിഞ്ഞ ഒരു കുട്ടിയുമുണ്ട്. അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും അസാധാരണമല്ല. ഏഴ് മാസം മുമ്പാണ് ഇയാള്‍ പെരുമ്പാവൂരിലെത്തിയത്. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില ചങ്ങാതിമാര്‍ക്കൊപ്പം എത്തിയ ഇയാള്‍ എല്ലാത്തരം ജോലികളും ചെയ്തിരുന്നതായാണ് വിവരം.
Keywords: Kerala, News, Murder-case, Accused, Wife, Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment