കാസര്‍കോട്:[www.malabarflash.com] മേല്‍പ്പറമ്പിലെ കല്ലട്ര മാഹിന്‍ ഹാജി മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനത്ത് നിന്നും രാജി വെച്ച തീരുമാനത്തില്‍ നിന്നും പിന്‍മാറാന്‍ തീരുമാനിച്ചു.
മാഹിന്‍ ഹാജി ഉന്നയിച്ച പരാതികള്‍ക്ക് അനുകൂലമായി നടപടി എടുക്കാമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രാജിയില്‍ നിന്നും പിന്‍മാറിയതെന്ന് മാഹിന്‍ ഹാജി അറിയിച്ചു.
മുന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ എ. ഹമീദ് ഹാജിയെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുക, തന്നെ കാഞ്ഞങ്ങാട്ട് അവഹേളിച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുക, വിഷയം ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തിട്ടും വീണ്ടും ഫേസ്ബുക്കിലൂടെ അപമാനിച്ച മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്തിനെ സസ്‌പെന്‍ഡ് ചെയ്യുക, കഴിഞ്ഞ തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഫോര്‍ട്ട്‌റോഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച നേതാവിനെയും കൂടെ നില്‍ക്കുന്നവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കല്ലട്ര മാഹിന്‍ ഹാജി ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയങ്ങളും കെ സുധാകരന്റെ ഉദുമ മണ്ഡലത്തിലെ പരാജയവും മുന്‍ നിര്‍ത്തിയാണ് കല്ലട്ര മാഹിന്‍ ഹാജി ജില്ലാ വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment