കാസർകോട്: [www.malabarflash.com] ഏതു ഭരണക്കാലത്തായാലും കാസർകോട്ടെ മുസ്ലിം ലീഗ് പ്രവർത്തകരെ വേറിട്ട കണ്ണിലൂടെ കാണുന്ന പോലീസിന് അസഹിഷ്ണുതയുടെ മുഖമാണുള്ളതെന്നും, സംഘ് പരിവാറിന്റെ ബീട്ടീമായി പ്രവർത്തിക്കുന്ന ചില പോലീസുകാർ സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് മുസ്ലിം ലീഗ് പ്രവർത്തകരെ വേട്ടയാടാൻ പ്രേരിപ്പിക്കുകയാണെന്നും നാടിൽ സമാധാന ഭംഗം സൃഷ്ടിക്കുന്നതിൽ ഇത്തരം പോലീസുകാർക്ക് വലിയ പങ്കുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
ഈ അനീതി ചൂണ്ടിക്കാണിച്ച് പരിഹാരം തേടുന്നതിനായി സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ജില്ലാ നേതാക്കളും, എം.എൽ.എ.മാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും, ഭരണാധികാരികളെയും കാണാൻ തീരുമാനിച്ചു. ഉദുമ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിന് രംഗത്തിറങ്ങാൻ ബന്ധപ്പെട്ട കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ജില്ലാ പ്രസിഡണ്ട് ചെർക്കളം അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി. ഖമറുദ്ദീൻ സ്വാഗതം പറഞ്ഞു. സി.ടി. അഹമ്മദലി, എ. അബ്ദുൽ റഹ്മാൻ, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.എം. ശംസുദ്ദീൻ ഹാജി, എ.ജി.സി. ബഷീർ, കെ.ഇ. എ.ബക്കർ, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ, സി. മുഹമ്മദ് കുഞ്ഞി, ടി.എ. മൂസ, എൽ.എ. മഹമൂദ് ഹാജി, എം.എസ്. മുഹമ്മദ് കുഞ്ഞി, ബഷീർ വെളളിക്കോത്ത്, വി.കെ.പി. ഹമീദലി, എം. അബ്ബാസ്, എ.എ. ജലീൽ, വി.കെ. ബാവ, സയ്യിദ്ഹാദി തങ്ങൾ, പി.എച്ച്. അബദുൽ ഹമീദ്, പി. അബൂബക്കർ, എ.എം. കടവത്ത്, സി.ബി. അബ്ദുല്ല ഹാജി, എസ്.പി. സലാഹുദ്ദീൻ, മാഹിൻ കേളോട്ട്, എം.എ യൂസുഫ്, മെട്രോ മുഹമ്മദ് ഹാജി, കെ. മുഹമ്മദ് കുഞ്ഞി, സി.കെ.പി. യൂസുഫ് ഹാജി, എം.ടി. അബ്ദൂൽ ജബ്ബാർ, മൊയ്തീൻ കൊല്ലമ്പാടി, എ.കെ.എം അഷറഫ്, ഹാഷിംബംബ്രാണി, ഹുസാംപ ളളങ്കോട്, എ.പി. ഉമ്മർ, അഡ്വ: പി.എ. ഫൈസൽ, അൻവർ ചേരങ്കൈ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment