Latest News

ഐഎസ് നായ്ക്കളുടെ നരകം, ഭീകരരെ 100 കഷ്ണങ്ങളായി വെട്ടിനുറുക്കണം: ഒവൈസി

ഹൈദരാബാദ്:[www.malabarflash.com] ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നായ്ക്കളുടെ നരകമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരെ നൂറു കഷ്ണങ്ങളായി വെട്ടിനുറുക്കണം. ജീവനോടെ പിടിയിലാകുന്ന ദിവസം നിങ്ങളോര്‍ത്തോളൂ, ബന്ധുക്കള്‍ക്ക് എല്ലു പോലും ലഭിക്കില്ല ഒവൈസി പറഞ്ഞു.

ഐഎസ് മുസ്‌ലിംകള്‍ക്ക് മാത്രമല്ല മനുഷ്യകുലത്തിനു തന്നെ അപകടമാണ്. ഐഎസ് നമ്മുക്ക് ചുറ്റുമുണ്ടെന്ന സത്യം അംഗീകരിച്ചേ മതിയാകൂ. അവരെ തകര്‍ക്കുകയെന്നത് നമ്മുടെ വലിയ ഉത്തരവാദിത്തമാണ്. വിശുദ്ധനഗരമായ മദീനയിലേക്ക് ചാവേറുകളെ അയച്ചതിനെയും വിമര്‍ശിച്ചു. ഐഎസ് നേതാവ് അബുബക്കര്‍ ബാഗ്ദാദിക്ക് എങ്ങനെ ഇതിനുള്ള ധൈര്യം വന്നെന്നും ഒവൈസി ചോദിച്ചു. മുസ്‌ലിം സംഘടനകള്‍ ഹൈദരാബാദില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിലായിരുന്നു ഒവൈസിയുടെ പ്രതികരണം.

ഐഎസുമായി ബന്ധപ്പെട്ട് എന്‍ഐഎയുടെ പിടിയിലാകുന്ന യുവാക്കള്‍ക്ക് നിയമസഹായം നല്‍കുമെന്ന പ്രസ്താവന വിവാദമായതിനു പിന്നാലെയാണ് ഒവൈസിയുടെ പ്രസ്താവന.

കഴിഞ്ഞമാസം ഐഎസുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ അഞ്ചുപേരെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തിരുന്നു. പിടിയിലായ യുവാക്കള്‍ തെറ്റുകാരല്ലെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.






Keywords:National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.