Latest News

രാമായണത്തെ തൊട്ടറിഞ്ഞു കുട്ടികള്‍

ഉദുമ[www.malabarflash.com]: രാമായണമാസത്തില്‍ പുണ്യ ഗ്രന്ഥത്തെ അടുത്തറിയാന്‍ അവസരം കിട്ടിയ സന്തോഷത്തിലായിരുന്നു തിങ്കളാഴ്ച ഉദുമ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍.

രാമായണത്തിലെ മാനവികതയെക്കുറിച്ചും പാരായണ രീതികളെക്കുറിച്ചുമെല്ലാം കുട്ടികളില്‍ അവബോധം ഉണര്‍ത്താന്‍ രാമായണം തൊട്ടറിയാന്‍ എന്ന ഈ പരിപാടിക്കായി. ഈ സ്‌കൂളിലെ മുന്‍ സം ഗീതാധ്യാപിക കൂടിയായ പദ്മാവതി വിശാലക്ഷന്‍ അയോധ്യകാണ്ഡം വേദിയില്‍ പാരായണം ചെയ്തു. 

രാമായണത്തിലെ മാനവികതയെക്കുറിച്ച് സംസ്‌കൃത അധ്യാപകന്‍ രാജീവന്‍ വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ എം.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സത്യന്‍,റീനാമോള്‍, റീഷ്മ, ജയന്തി എന്നിവര്‍ സംസാരിച്ചു.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.