ഉദുമ[www.malabarflash.com]: കൃഷിയില്‍ നിന്ന് പുതു തലമുറ അകന്നു പോകുന്നുവെന്ന് പരിതപിക്കുന്നവര്‍ക്ക് ഉദുമ ഗവ :ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ മറുപടി.പാടശേഖരം പാഠശാലയാക്കി ഈ കുട്ടികള്‍ മഴയത്തും ചെളിയിലും ഇറങ്ങി കൃഷി ചെയ്യാന്‍ മുന്നോട്ടു വന്നിരിക്കുകയാണു.
സ്‌കൂളില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള മാങ്ങാട് പാടശേഖരത്തിലാണു വിദ്യാര്‍ത്ഥികള്‍ നെല്‍ കൃഷി ആരംഭിച്ചിരിക്കുന്നതു. പാടം കിളച്ചൊരുക്കല്‍, ഞാറു ശേഖരണം തുടങ്ങിയ ജോലികളെല്ലാം കുട്ടികള്‍ ആണു ചെയ്തത്. വിപണിയില്ല എന്ന കാരണത്താല്‍ മുന്‍ വര്‍ഷം കൃഷി ചെയ്ത പലരും ഇത്തവണ പിന്‍ വാങ്ങിയതിനാല്‍ ഞാറു ശേഖരണം കുട്ടികള്‍ക്കു പ്രയാസമായിരുന്നു.
പാക്കം,പനയാല്‍ ഭാഗത്ത് നിന്നാണു ആവശ്യത്തിനു ഞാറു ലഭിച്ചതു. ഒരേക്കറിലധികം ഈ കുട്ടികള്‍ ഇത്തവണ കൃഷി ചെയ്യുന്നുണ്ട്. ആതിര, ഉമ, ഭദ്ര എന്നി നെല്‍ വിത്തുകളാണു കൃഷിക്കു വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നത്.
പാടത്ത് ഞാറു നട്ട് പദ്ധതിയുടെ ഉദ്ഘാടനം ഉദുമ എം എല്‍ എ കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദാലി അദ്ധ്യഷത വഹിച്ചു,
വാര്‍ഡ് മെംമ്പര്‍മാരായ ഹമീദ് മാങ്ങാട്, ബീവി, മുന്‍ മെംമ്പര്‍ ബാലകൃഷ്ണന്‍, പി ടി എ അംഗങ്ങള്‍ ആയ ഗംഗാധരന്‍, സുധാലക്ഷ്മി കെ, എന്‍ എസ് എസ് ജില്ലാ കോഡിനേറ്റര്‍ രതീഷ് കുമാര്‍, കൃഷി ഓഫീസര്‍ ജ്യോതി, ഹെഡ് മാസ്റ്റര്‍ വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ കെ വി അഷറഫ് സ്വാഗതവും പിടി എ പ്രസിഡന്റ് ചന്ദ്രന്‍ കൊക്കാല്‍ നന്ദിയും പറഞ്ഞു.
എന്‍ എസ് എസ പ്രോഗ്രാം ഓഫീസര്‍ അഭിരാം പദ്ധതി വിശദീകരിച്ചു. അദ്ധ്യാപകരായ വിശ്വനാഥ്, എ കെ ജി ക്ലബ് പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, പാരംമ്പര്യ കര്‍ഷക എന്നിവര്‍ പദ്ധതിക്കു നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment