Latest News

കാമുകിയായ വിദ്യാർഥിനിയെ പീഡിപ്പിച്ച് വാട്‌സ്ആപ്പിൽ പ്രചരിപ്പിച്ചു; ഇരുപതുകാരൻ അറസ്റ്റിൽ

കോട്ടയം:[www.malabarflash.com] കാമുകിയായ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. കോട്ടയം അതിരമ്പുഴ കീഴേടത്ത് പ്രിൻസ് പീറ്റാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണു നടപടി.

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ പെൺകുട്ടിയുമായി പ്രിൻസ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയെ പലയിടങ്ങളിൽ കൊണ്ടുപോയി യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന്റെ പലതിന്റെയും ദൃശ്യങ്ങൾ ഒളികാമറ വച്ചു പകർത്തുയായിരുന്നു. ഇടക്കാലത്ത് യുവാവും പെൺകുട്ടിയും തമ്മിൽ ചില അസ്വാരസ്യങ്ങളുണ്ടാവുകയും പെൺകുട്ടി ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു

ഇതേത്തുടർന്നു പ്രിൻസ് തന്റെ കൈയിലുള്ള വീഡിയോകൾ വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ബന്ധുക്കൾ വഴിയാണ് പെൺകുട്ടിയും മാതാവും ഇക്കാര്യം അറിഞ്ഞത്. തുടർന്ന് കോട്ടയം ജില്ലാ പോലീസ്‌ സൂപ്രണ്ടിനു പരാതിപ്പെടുകയായിരുന്നു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.