Latest News

വെറും 9999 രൂപ വിലയുള്ള ലാപ്‌ടോപ്പ് ആര്‍.ഡി.പി കമ്പനി വിപണിയിലിറക്കി

9999രൂപയ്ക്ക് 14.1 ഇഞ്ച് വലിപ്പമുള്ള ലാപ്‌ടോപ്പ് വിപണിയിലെത്തി. ഇത്രയും വിലക്കുറവില്‍ ഈ വലിപ്പമുള്ള ലാപ്‌ടോപ്പ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്.[www.malabarflash.com]

ആര്‍.ഡി.പി എന്ന കമ്പനിയാണ് ആര്‍.ഡി.പി തിന്‍ ബുക്ക് എന്ന പേരില്‍ അള്‍ട്രാസ്ലിം ലാപ്‌ടോപ്പ് പുറത്തിറക്കിയിരിക്കുന്നത്.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പിന് 1.4 കിലോയാണ് ഭാരം. ഇന്റലിന്റെ ആറ്റം x5z8300Soc പ്രോസസറും 2 ജി.ബി റാമുമുണ്ട്.

32 ജി ബിയാണ് ബില്‍ട്ട് ഇന്‍സ്റ്റോറേജ് സ്‌പേസ്. മൈക്രോഎസ് ഡി കാര്‍ഡ് മുഖേന 128 ജി ബിയായി സ്റ്റോറേജ് വര്‍ധിപ്പിക്കാം. 8.5 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 10000 എംഎഎച്ച് ബാറ്ററിയാണിതിന്റെ ഊര്‍ജ്ജ സ്രോതസ്.






Keywords: Technology News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.