Latest News

കൊച്ചിയില്‍ യുവനടന്റെ നേതൃത്വത്തില്‍ നഗ്ന ഫാഷന്‍ ഷോ; പോലീസ് റെയ്ഡില്‍ കഞ്ചാവ് പിടിച്ചെടുത്തു

കൊച്ചി:[www.malabarflash.com] കൊച്ചിയില്‍ പ്രമുഖ യുവനടന്റെ നേതൃത്വത്തില്‍ നടന്ന നഗ്ന ഫാഷന്‍ ഷോയ്ക്കിടയില്‍ പോലീസ് റെയ്ഡ്. മുളവുകാട് ദ്വീപിലെ ഐലന്റ് ഡി കൊച്ചിനിലാണ് നിശാപാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ് നടത്തിയത്.

റെയ്ഡില്‍ തിരുവനന്തപുരം സ്വദേശി ഇവാന്‍ ജോണി(26)നെ 20 ഗ്രാം കഞ്ചാവ് സഹിതം എറണാകുളം ഷാഡോ പോലീസ് പിടികൂടി. മണ്‍സൂണ്‍ നൈറ്റ് 2 എന്ന പേരിലാണ് കൊച്ചി നഗരത്തിനു വിളിപ്പാടകലെ മുളവുകാട് ദ്വീപില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചത്.

പോലീസെത്തുമ്പോള്‍ അര്‍ധനഗ്നരായി നൃത്തത്തിനായി ഒരുങ്ങിനില്‍ക്കുന്നവരായിരുന്നു അവിടെയുണ്ടായിരുന്നതെന്നാണു റിപ്പോര്‍ട്ട്. അര്‍ദ്ധനഗ്ന ഫാഷന്‍ഷോയില്‍ തുടങ്ങി പൂര്‍ണനഗ്നരായി ഷോ അവസാനിപ്പിക്കാനായിരുന്നു പദ്ധതി.

അടുത്തമാസം കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടക്കാനിരുന്ന നഗ്ന ഫാഷന്‍ഷോയ്ക്ക് മുന്നോടിയായി സംഘാടകര്‍ നടത്തിയ സാമ്പിള്‍ പാര്‍ട്ടിയായിരുന്നെന്നും അന്വേഷണ സംഘം പറയുന്നു.

മുളവുകാട് പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ച ഉന്നതബന്ധങ്ങളുള്ള സഹനടനെതിരേ മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കേസുകള്‍ എടുത്തിരുന്നില്ല.

1,500 രൂപയാണ് മുളവുകാട് പരിപാടിയുടെ ടിക്കറ്റിനായി ഈടാക്കിയിരുന്നത്. ബിക്കിനി ഫാഷന്‍ ഷോയുണ്ടെന്നും സംഘാടകര്‍ വാഗ്ദാനം ചെയ്തിരുന്നു. ഏകദേശം 150 പേര്‍ പാര്‍ട്ടിക്കായി എത്തിയിരുന്നു. അര്‍ദ്ധനഗ്ന നൃത്തത്തിനായി ഒരുങ്ങിനിന്നിരുന്ന നിരവധിപേരാണു സ്ഥലത്തുണ്ടായിരുന്നത്. പാര്‍ട്ടി നടക്കുന്ന ഹാളിനോട് ചേര്‍ന്നുള്ള കിടപ്പുമുറികള്‍ പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. പരിശോധനാ വിവരം അറിഞ്ഞതോടെ പരിപാടിക്ക് എത്തിയവരില്‍ പലരും മുങ്ങിയതായും പോലീസ് പറഞ്ഞു.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.