ആഗ്ര[www.malabarflash.com]: മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ തടയാന്‍ ഫോണില്‍ പശുവിന്റെ ചാണകം പുരട്ടിയാല്‍ മതിയെന്ന് ആര്‍.എസ്.എസിന്റെ അഖില ഭാരതീയ ഗോസേവാ പ്രമുഖ് ശങ്കര്‍ ലാല്‍.
എന്തിനാണ് ഫോണില്‍ ചാണകം തേച്ചുകൊണ്ട് നടക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പശു നമ്മുടെ അമ്മയാണ്. അമൃതിന് തുല്യമായ പശുവിന്റെ ചാണകത്തിനും മൂത്രത്തിനും മനുഷ്യരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള കഴിവുണ്ട്. അര്‍ബുദം മാറ്റാന്‍ ചാണകത്തിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് ഫോണിന്റെ റേഡിയേഷനില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ശങ്കര്‍ ലാല്‍ ചോദിച്ചു.
ഓരോ ആഴ്ചയും താന്‍ ഫോണില്‍ പതിച്ചിട്ടുള്ള ചാണകം മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെയുള്ള എല്ലാവരും ഫോണില്‍ ചാണകം തേക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 76ാം വയസിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ്. ഗര്‍ഭിണികള്‍ക്ക് ചാണകവും മൂത്രവും മിശ്രിതമാക്കി നല്‍കിയാല്‍ സുഖപ്രസവം നടക്കുമെന്നും ശങ്കര്‍ ലാല്‍ അവകാശപ്പെട്ടു.
സ്വന്തം ഫോണിന്റെ പിന്നില്‍ ചാണകം തേച്ചു കൊണ്ടാണ് ശങ്കര്‍ ലാല്‍ നടക്കുന്നത്. ഇത് കാണിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ആഗ്ര, മധുര സന്ദര്‍ശനത്തിനിടെ പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
എന്തിനാണ് ഫോണില്‍ ചാണകം തേച്ചുകൊണ്ട് നടക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. പശു നമ്മുടെ അമ്മയാണ്. അമൃതിന് തുല്യമായ പശുവിന്റെ ചാണകത്തിനും മൂത്രത്തിനും മനുഷ്യരെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനുള്ള കഴിവുണ്ട്. അര്‍ബുദം മാറ്റാന്‍ ചാണകത്തിന് കഴിയുമെങ്കില്‍ എന്തുകൊണ്ട് ഫോണിന്റെ റേഡിയേഷനില്‍ നിന്ന് രക്ഷിക്കാന്‍ കഴിയില്ലെന്ന് ശങ്കര്‍ ലാല്‍ ചോദിച്ചു.
ഓരോ ആഴ്ചയും താന്‍ ഫോണില്‍ പതിച്ചിട്ടുള്ള ചാണകം മാറ്റാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൂടെയുള്ള എല്ലാവരും ഫോണില്‍ ചാണകം തേക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 76ാം വയസിലും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോമൂത്രം കുടിക്കുന്നത് കൊണ്ടാണ്. ഗര്‍ഭിണികള്‍ക്ക് ചാണകവും മൂത്രവും മിശ്രിതമാക്കി നല്‍കിയാല്‍ സുഖപ്രസവം നടക്കുമെന്നും ശങ്കര്‍ ലാല്‍ അവകാശപ്പെട്ടു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment