Latest News

എസ് വൈ എസ് റമസാന്‍ പ്രഭാഷണം: കട്ടക്കാലില്‍ വെള്ളിയാഴ്ച കൊടിയുയരും

മേല്‍പറമ്പ്: [www.malabarflahs.com] ഖുര്‍ആന്‍ വിളിക്കുന്നു എന്ന സന്ദേശത്തില്‍ എസ് വൈ എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ക്യാമ്പയിന്‍ ഭാഗമായുള്ള റമസാന്‍ പ്രഭാഷണം ഈമാസം 27 മുതല്‍ 29 വരെ മേല്‍പറമ്പ് കട്ടക്കാല്‍ വാദി റൈയ്യാനില്‍ നടക്കും.

ഉദുമ സോണ്‍ എസ് വൈ എസ് ആതിഥ്യമരുളുന്ന റമസാന്‍ പ്രഭാഷണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വെളളിയാഴ്ച രാവിലെ എട്ടിന് എം എ ഉസ്താദിന്റെ ഖബര്‍ സിയാറത്തോടെ പതാക ഉയരും. 8.30ന് സ്വാഗതസംഘം ചെയര്‍മാന്‍ കണ്ണങ്കുളം മുഹമ്മദ്കുഞ്ഞി ഹാജി പതാക ഉയര്‍ത്തും.
1500 പേര്‍ക്ക് ഇരുന്ന് പ്രഭാഷണം ശ്രവിക്കാനുള്ള സൗകര്യത്തില്‍ വിശാലമായ പന്തല്‍ ഒരുക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് സ്ഥലസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
പ്രമുഖ പ്രഭാഷകന്‍ ലുഖ്മാനല്‍ ഹകീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആലംപാടി അബ്ദുല്‍ ഹമീദ് മൗലവി അധ്യക്ഷത വഹിക്കും.
മൂന്ന് ദിവസങ്ങളിലും ബുര്‍ദാ മജ്‌ലിസോടു കൂടി ആരംഭിക്കുന്ന പ്രഭാഷണവേദിയില്‍ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. രാവിലെ ഒമ്പതുമുതല്‍ 12 വരെയാണ് പ്രഭാഷണം.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.