Latest News

രണ്ടാം വിവാഹം കഴിക്കാന്‍ പിതാവ് അഞ്ചും ഏഴും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെ കൊന്നു

മാവു(യു.പി):[www.malabarflash.com] രണ്ടാംവിവാഹം കഴിക്കാന്‍ പിതാവ് പെണ്‍കുഞ്ഞുങ്ങളെ കൊന്നു. വിവാഹം കഴിക്കുന്നതിന് കുട്ടികള്‍ തടസ്സമാവാതിരിക്കുന്നതിനാണ് ആദ്യ വിവാഹത്തിലെ കുട്ടികളെ കൊന്നത്.

സ്‌നേഹ, അഞ്ചലി എന്നി കുട്ടികളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടികളുടെ അച്ഛനായ കമലേഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് 39 വയസ്സുണ്ട്. സ്‌നേഹയ്ക്ക് ഏഴു വയസ്സും അഞ്ജലിക്ക് അഞ്ചു വയസ്സും മാത്രമേ പ്രായമുള്ളു.

ലക്‌നൗവില്‍ നിന്നും 310 കിലോമീറ്റര്‍ അകലെയുള്ള ബിട്ടി ഏരിയായിലാണ് സംഭവമെന്ന് എസ്.പി സുനില്‍ കുമാര്‍ സിങ് പറയുന്നു. കമലേഷ് കുമാറിന്റെ ആദ്യ ഭാര്യ നാലു വര്‍ഷം മുമ്പ് മരിച്ചുവെന്നും രണ്ടാം വിവാഹത്തിനായി ഇയാള്‍ കുട്ടികളെ കൊല്ലുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കുട്ടികളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.






Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.