അബൂദാബി:[www.malabarfalsh.com] മുന്‍ കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായിരുന്ന പി.വി.അബ്ദുല്‍ റഹ്മാന്‍ ഹാജിയുടെ സ്മരണാര്‍ത്ഥം അബൂദാബി കാഞ്ഞങ്ങാട് സൗഹൃദ് വേദി ഏര്‍പ്പെടുത്തിയ പ്രതിഭ പുരസ്‌ക്കാരം യുവ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എബി കുട്ടിയാനത്തിന്.
ബലി പെരുന്നാളിന്റെ പിറ്റേ ദിവസം അബൂദാബി ഇസ്‌ലാമിക് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കുമെന്ന് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ എം.എം.നാസര്‍ അറിയിച്ചു.
റിയാദ് കെ..എം.സി.സിയുടെ കെ.എസ്.അബ്ദുല്ല യംഗ് ടാലന്റ് അവാര്‍ഡ്, കാസര്‍കോട് പ്രസ്സ് ക്ലബ്ബിന്റെ കെ.കൃഷ്ണന്‍ സ്മാരക അവാര്‍ഡ്, ബെസ്റ്റ് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് അവാര്‍ഡ്, എം.ഐ.സി കോളജ് സി.എം.ഉസ്താദ് അവാര്‍ഡ്, അലപ്പുഴ തുറവൂര്‍ ആസ്ഥാനമായുള്ള വേള്‍ഡ് മദര്‍ മിഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment