Latest News

യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊല; നാദാപുരത്ത് തകര്‍ത്തത് 40ലധികം വീടുകള്‍, 20 കേസുകള്‍, നൂറിലധികം പ്രതികള്‍

നാദാപുരം:[www.malabarflash.com] യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കാളിപറമ്പത്ത് അസ്!ലം കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വീടാക്രമണത്തിലുമായി 20 കേസുകള്‍ നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്തു. വെള്ളൂര്‍, നാദാപുരം പുളിക്കൂല്‍, വേറ്റുമ്മല്‍ ഭാഗത്തുണ്ടായ അക്രമ സംഭവങ്ങളിലാണ് പോലീസ് കേസെടുത്തത്. 40-ഓളം വീടുകള്‍ക്കുനേരേ അക്രമുണ്ടായതായാണ് പോലീസിന് ലഭിച്ച പരാതി.


നാദാപുരം പോലീസ് രജിസ്റ്റര്‍ ചെയ്ത 20 കേസിലായി നൂറിലധികംപേര്‍ പ്രതിപ്പട്ടികയിലുണ്ട്. നാദാപുരം പുളിക്കൂല്‍ പറമ്പത്ത് ജാനു, നാദാപുരം വലിയ പറമ്പത്ത് കണ്ണന്‍, കുമ്മങ്കോട് തട്ടാന്റമഠത്തില്‍ ബൈജു, കുമ്മങ്കോട് പുത്തന്‍പുരയില്‍ മാണി, കുമ്മങ്കോട് പുത്തന്‍പുരയില്‍ ശ്രീനന്ദ, കുളമുള്ളതില്‍ അജിത്ത് തുടങ്ങിയവരുടെ വീടുകള്‍ ആക്രമിച്ചതില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


തൂണേരി കീഴന രാജന്റെ വീട് തകര്‍ത്തു. അക്രമിസംഘം വീട്ടിലുണ്ടായിരുന്ന ടി.വി., ഫര്‍ണിച്ചര്‍, ഫ്രിഡ്ജ് എന്നിവ തകര്‍ത്ത നിലയിലാണ്. വീട്ടില്‍നിന്ന് രണ്ടുലക്ഷം രൂപയും 15 പവനും കവര്‍ന്നതായി നാദാപുരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളൂര്‍ വണ്ണത്താങ്കണ്ടി അനില്‍കുമാര്‍, വണ്ണത്താങ്കണ്ടി ഗോപാലന്‍, വണ്ണത്താങ്കണ്ടി നാണു, പൈക്കിലോട്ട് കണ്ണന്‍, കൊച്ചേന്റവിട സുകുമാരന്‍, കുളമുള്ളതില്‍ കുഞ്ഞിരാമന്‍, കുളമുള്ളതില്‍ കൃഷ്ണന്‍, കുളമുള്ളതില്‍ വിമല മോഹനന്‍, വെള്ളച്ചാലില്‍ സരിതാ രവീന്ദ്രന്‍, കോണ്‍ഗ്രസ് അനുഭാവി കുനിയില്‍ കുമാരന്‍, വടക്കെ മഠത്തില്‍ ചാത്തു, മുണ്ടക്കല്‍ മുരളി, കോങ്ങോത്ത് താഴെക്കുനി കൗസു, കുമാരന്‍, ദയരോത്ത് കുഞ്ഞ്യേക്കന്‍, കാട്ടുമഠത്തില്‍ കുഞ്ഞിരാമന്‍, കാട്ടുമഠത്തില്‍ രാജേന്ദ്രന്‍ എന്ന ചന്ദ്രന്‍, കീഴന ലിഗേഷ്, തൂണേരി വെള്ളൂര്‍ വേറ്റുമ്മല്‍ റോഡിലെ ചന്ദനപ്പുറത്ത് ഹരിദാസന്‍, പാനോളി ബാബു, മീത്തല്‍ രാമചന്ദ്രന്‍, ചാലോളിക്കണ്ടി രവീന്ദ്രന്‍, വേറ്റുമ്മല്‍ അര്‍ച്ചന കുന്നത്ത് ശിവാനന്ദന്‍, വണ്ണാങ്കണ്ടി രവീന്ദ്രന്‍, വളപ്പില്‍ താഴെക്കുനി ബാബു, കല്ലാട്ടുപൊയില്‍ രാധാകൃഷ്ണന്‍, മേടക്കണ്ടി പ്രവീണ്‍, പുതിയ പീടികയില്‍ മനോജ്, കയ്‌തേരിപൊയില്‍ സുരേഷ്ബാബു, കോട്ടോള്ളതില്‍ നാണു, കോട്ടോള്ളതില്‍ ഷിനോജ് എന്നിവരുടെ വീടുകള്‍ക്കുനേരേയാണ് അക്രമമുണ്ടായത്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.