ദുബൈ: [www.malabarflash.com] ദുബൈ നഗരത്തിലുടെ ഒരു ഡ്രൈവിങ്ങ് നടത്തുകയെന്നത് എല്ലാവരുടേയും സ്വപ്‌നമാണ്. പക്ഷെ ആ സ്വപ്‌നത്തിന് വിലങ്ങ് തടിയായി നില്‍ക്കുന്നത് ദുബൈ ഡ്രൈവിങ്ങ് ലൈസന്‍സ് നേടുക എന്ന കടമ്പയാണ്. ദുബൈയിലെ ഡ്രൈവിങ്ങ് ടെസ്റ്റ് അത്ര എളുപ്പമുള്ള ഒന്നല്ല. തൊഴില്‍ തേടി ദുബൈയിലെത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള പലരും ദുബൈ ഡ്രൈവിങ്ങ് ടെസ്റ്റില്‍ പരജയപ്പെടുന്നത് സാധാരണമാണ്. പലപ്പോഴും പേടിയാണ് പലര്‍ക്കും വില്ലനായി മാറുന്നത്. ഒരിക്കല്‍ പരാജയപ്പെട്ടാല്‍ വീണ്ടും ടെസ്റ്റ് നടത്തുന്നതിന് ഭാരിച്ച ചിലവുമാണ്. പലപ്പോഴും നിസാരമായ പിഴവുകളിലാണ് പലരും പരാജയപ്പെടുന്നത്. ഇത്തരം നിസാരമായ തെറ്റുകള്‍ പരിഹരിച്ചാല്‍ ആര്‍ക്കും സുഖമായി ലൈസന്‍സ് നേടാം. അത്തരത്തില്‍ ഒഴിവാക്കേണ്ട 5 നിസാര പിഴവുകള്‍ താഴെ പറയുന്നു.
എക്‌സാമിനറെ ആകര്‍ഷിക്കുന്നതിനായി പല ഡ്രൈവര്‍മാരും കണ്ണാടിയും സീറ്റും ശരിപ്പെടുത്താന്‍ കൂടുതല്‍ സമയമെടുക്കും. ഇത് ഒരിക്കലും പാടില്ല. ഇത് ആത്മ വിശ്വാസക്കുറവിനെയാണ് കാണിക്കുന്നത്. ടെസ്റ്റിനായി വാഹനത്തില്‍ കയറിയാല്‍ സീറ്റും കണ്ണാടിയുമൊക്കെ വളരെ പെട്ടെന്ന് ശരിയാക്കാന്‍ ശ്രദ്ധിക്കണം. എന്ന് കരുതി ധൃതിപിടിക്കുകയും ചെയ്യരുത്.
ടെസ്റ്റ് നടക്കുമ്പോള്‍ വാഹനം പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിക്കരുത്. കാല്‍നടക്കാരെ കണ്ടോ കണ്ണാടികള്‍ ശരിയാക്കാനോ ഡ്രൈവര്‍മാര്‍ വാഹനം സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുന്നത് പുറകിലെ വാഹനവുമായി കൂട്ടിയിടിക്കാന്‍ കാരണമാകും. വാഹനങ്ങള്‍ നിര്‍ത്തേണ്ട സാഹചര്യം വന്നാല്‍ വളരെ സാവധാനത്തില്‍ വശങ്ങള്‍ ശ്രദ്ധിച്ച് നിര്‍ത്തുക.
സാധാരണ ഗതിയില്‍ ടെസ്റ്റ് നടക്കുമ്പോള്‍ വാഹനത്തില്‍ പുറകിലെ സീറ്റില്‍ ടെസ്റ്റിനുള്ള രണ്ടോ മുന്നോ ആളുകളും ഉണ്ടാകും. ഒരാള്‍ ടെസ്റ്റ് പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ അടുത്തയാള്‍ ടെസ്റ്റിനായി തയ്യാറെടുക്കും. മുമ്പത്തെ ഡ്രൈവര്‍ ശരിയാക്കി വെച്ച കണ്ണാടിയും സീറ്റ് ബെല്‍റ്റുമൊക്കെ പുതിയ ആള്‍ തിരക്കില്‍ വീണ്ടും ശരിപ്പെടുത്താന്‍ ശ്രമിക്കും. ഇത് പരമാവധി ഒഴിവാക്കണം.
ഇടവഴികളിലേക്ക് തിരിയുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. പലപ്പോഴും ഈ ഘട്ടത്തിലാണ് പലരും പരാജയപ്പെടുന്നത്. പരീക്ഷ നടത്തുന്ന ഉദ്യോഗസ്ഥന്‍ ഇടവഴിയിലേക്ക് തിരിയാന്‍ ആവശ്യപ്പെട്ടാന്‍ എല്ലാ കണ്ണാടികളിലൂടേയും വശങ്ങള്‍ ശ്രദ്ധിച്ച് റോഡ് വ്യക്തമായി കാണുമ്പോള്‍ മാത്രം ഇടവഴിയിലേക്ക് തിരിയാന്‍ തുടങ്ങുക. ഇടവഴിയിലേക്ക് പ്രവേശിക്കുമ്പോള്‍ ഉദ്യോഗസ്ഥന്റെ ശ്രദ്ധപിടിച്ചുപറ്റാന്‍ വളരെ വേഗത്തിലോ വളരെ പതുക്കെയോ വാഹനം ഓടിക്കരുത്.
ടെസ്റ്റ് ഉദ്യോഗസ്ഥന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാന്‍ പാടില്ല. ഉദ്യോഗസ്ഥന്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക. അടിയന്തര സാഹചര്യങ്ങളില്‍ ഒഴികെ അവര്‍ പറയുന്നത് അനുസരിക്കുക. ഗേറ്റിന് മുന്നില്‍ നിര്‍ത്തല്‍, മഞ്ഞ ലൈറ്റ് മറികടക്കല്‍ , സഡന്‍ ബ്രേക്ക് തുടങ്ങിയ സാഹചര്യങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക. എക്‌സാമിനര്‍ക്ക് ചുറ്റുപാടിനെ കുറിച്ചും സുരക്ഷയെ കുറിച്ചും കൂടുതല്‍ അറിവുണ്ടാകുമെന്നത് നമ്മള്‍ ഓര്‍ക്കണം.
ചില ഡ്രൈവര്‍മാര്‍ വാഹനം ന്യൂട്രലില്‍ ആയിരിക്കുമ്പോള്‍ ആക്‌സിലേറ്ററില്‍ അമര്‍ത്തുന്ന ശീലം ഉണ്ട്. ഇത് ഒഴിവാക്കണം. ഇത്തരം നിസാരമായ ചിലകാര്യങ്ങള്‍ ഒഴിവാക്കിയാല്‍ ദൂബായ് െ്രെഡവിങ്ങ് ടെസ്റ്റ് നിങ്ങള്‍ക്കും എളുപ്പമാകും. ദുബായ് ലൈസന്‍സ് നേടി കണ്ണാടി ചില്ലുപോലെ തിളങ്ങുന്ന റോഡിലൂടെ വാഹനം ഓടിക്കുക എന്ന നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്യാം.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment