കുമ്പള: [www.malabarflash.com] കാര്‍ തടഞ്ഞു നിര്‍ത്തി യുവതിക്കൊപ്പം നിര്‍ത്തി ഫോട്ടോയെടുത്ത ശേഷം മൂന്ന് ലക്ഷം രൂപ ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. യുവതിയുടെ അറിവോടെയാണ് പണം തട്ടിയതെന്ന സംശയത്തെ തുടര്‍ന്ന് വസ്ത്ര വ്യാപാരിയായ മധ്യവയസ്‌ക്കന്‍ കുമ്പള സി ഐക്ക് പരാതി നല്‍കി. ഒരാഴ്ച്ച മുമ്പ് സീതാംഗോളി, കട്ടത്തടുക്കയ്ക്ക് സമീപമാണ് സംഭവം. ഇതു സംബന്ധിച്ച് തിങ്കളാഴ്ചയാണ് പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ '22 കാരി നേരത്തെ ടൈലറിംഗ് കട നടത്തിയിരുന്നു. ഈ സമയത്താണ് വസ്ത്ര വ്യാപാരിയെ പരിചയപ്പെട്ടത്. പിന്നീട് ഇരുവരും വലിയ സൗഹൃദത്തിലായി. ടൈലറിംഗ് സ്ഥാപനം കാസര്‍കോട്ടേക്കു മാറ്റി. അതിനുള്ള സഹായങ്ങള്‍ നല്‍കിയത് വ്യാപാരിയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം കാസര്‍കോട്ടെ സ്ഥാപനം നിര്‍ത്തിയശേഷം കുമ്പളയ്ക്ക് സമീപത്ത് സമാന രീതിയിലുള്ള മറ്റൊരു കട തുടങ്ങി. ഇതിനിടയിലും യുവതി വസ്ത്ര വ്യാപാരിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഒരാഴ്ച്ച മുമ്പ് ബാങ്കില്‍ പണയപ്പെടുത്തിയ മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണം നഷ്ടപ്പെടുമെന്ന് പറഞ്ഞ് യുവതി, വസ്ത്ര വ്യാപാരിയെ സമീപിച്ചു. പണം അടച്ചില്ലെങ്കില്‍ സ്വര്‍ണ്ണം ലേലത്തില്‍ പോകുമെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
സഹായിക്കാമെന്ന് വ്യാപാരി വാക്കു നല്‍കുകയും ഒരാഴ്ച്ച മുമ്പ് യുവതിയെയും കൂട്ടി സ്വന്തം കാറില്‍ ബാങ്കിലേക്ക് പോവുകയായിരുന്നു. കട്ടത്തടുക്കയ്ക്ക് സമീപത്ത് എത്തിയപ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട് യുവാക്കള്‍ കാര്‍ തടഞ്ഞു നിര്‍ത്തി. വ്യാപാരിയെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ഒന്നിച്ച് നിര്‍ത്തി ഫോട്ടോയെടുക്കുകയും ചെയ്തു. അഞ്ചു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു യുവാക്കളുടെ ആവശ്യം. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഭീഷണി സ്വരം കടുപ്പിച്ചു.
ഇതോടെ ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോവുകയായിരുന്ന മൂന്ന് ലക്ഷം രൂപ യുവാക്കള്‍ക്ക് കൈമാറി. മാനഹാനി ഭയന്നാണ് പണം നല്‍കിയത്. പ്രസ്തുത സംഭവത്തിന് ശേഷം യുവതി ടൈലറിംഗ് ഷോപ്പ് തുറക്കുകയോ, മൊബൈല്‍ ഫോണില്‍ വിളിക്കുകയോ ചെയ്തിരുന്നില്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെയാണ് യുവതിയും യുവാക്കളും ചേര്‍ന്ന് നടത്തിയ ആസൂത്രിത തട്ടിപ്പാണ് അരങ്ങേറിയതെന്ന് സംശയം ഉണ്ടായത്.
എന്നാല്‍ വ്യാപാരിയുടെ പരാതിയിന്മേല്‍ പോലീസ് കേസെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി, പരാതി കഴമ്പുള്ളതാണെന്ന് കണ്ടെത്തിയാല്‍ കേസെടുക്കാനാണ് പോലീസിന്റെ ആലോചന.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment