കാസര്‍കോട്: [www.malabarflash.com] ഏഴു ദിവസം മുമ്പ് മംഗലാപുരം വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണ ബിസ്‌കറ്റുകളുമായി യുവാവിനെ റാഞ്ചിയ ബായാര്‍ സ്വദേശി ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചു. ക്വട്ടേഷന്‍ സംഘങ്ങള്‍ നാലുപാടും തിരയുന്നതിനിടെയാണ് സ്വര്‍ണം തട്ടിയതിന്റെ പിറ്റേന്ന് തന്നെ കൊള്ളത്തലവന്‍ ഗള്‍ഫില്‍ തിരിച്ചെത്തിയതായി വിവരം ലഭിച്ചത്. സിനിമാക്കഥയെ വെല്ലുന്ന രീതിയിലായിരുന്നു സ്വര്‍ണം റാഞ്ചിയതും പിറ്റേന്നുള്ള മടക്കവും.
സ്വര്‍ണം റാഞ്ചാന്‍ കൂട്ടുനിന്നെന്ന് സംശയിക്കുന്ന കുരുഡപ്പദവിലെ യുവാവിനെയും പോലീസ് നിരീക്ഷിച്ച് വരികയാണ്. പരാതി ആരും നല്‍കാത്തതിനാല്‍ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. എന്നാല്‍ സ്വര്‍ണം നഷ്ടപ്പെട്ടവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘം ഉപ്പള, ബായര്‍ പ്രദേശങ്ങളില്‍ തമ്പടിക്കുന്നതായാണ് വിവരം.
പൈവളിഗെയിലെ ബാളിഗെ അസീസിനെ കൊന്ന കേസിലെ രണ്ട് പ്രതികളാണ് സ്വര്‍ണം റാഞ്ചിയതിന് പിന്നിലെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇതിലൊരാള്‍ മൂന്ന് മാസമായി ഗള്‍ഫിലായിരുന്നു. ഒരു അധോലോക സംഘത്തിന് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മടിക്കേരി സ്വദേശികളായ രണ്ടു പേരും കോഴിക്കോട് സ്വദേശികളായ രണ്ട് പേരുമാണത്രെ സ്വര്‍ണം ദുബായില്‍ നിന്ന് കൊടുത്തു വിട്ടത്. കള്ളക്കടത്ത് സ്വര്‍ണമായതിനാല്‍ അന്വേഷണം പോലീസിന് കൈമാറിയാല്‍ കുടുങ്ങുമെന്ന് കരുതിയാണ് വന്‍ തുക പ്രതിഫലം നിശ്ചയിച്ച് ക്വട്ടേഷന്‍ സംഘത്തെ അന്വേഷണം ഏല്‍പ്പിച്ചതെന്നാണ് വിവരം.
Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment