ഉദുമ:[www.malabarflash.com] ബേക്കൽ പള്ളിക്കര മേൽപ്പാല ടോൾ പിര പിരിവിലുടെ സംസ്ഥാന സർക്കാർ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബി.ജെപി ജില്ല പ്രസിഡന്റ് ആരോപിച്ചു. പള്ളിക്കര ടോൾ പിരിവ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച ഉദുമ മണ്ഡലം കമിറ്റിയുടെ നേതൃത്വത്തി പള്ളിക്കര ടോൾ ബൂത്ത് പരിസരത്ത് സംഘടിപ്പിച്ച പ്രാഭാ ത ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടോൾ പിരിവിന്റെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ് എം എൽ എ. കത്തയക്കുന്നതിനു പകരം നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കാൻ എം എൽ എ തയ്യാറാകണം. ചെലവായ തുക പിരിക്കാൻ പാടുള്ളു എന്ന് കോടതി ആവശ്യപ്പെട്ടാൽ മത്രമേ പിരിക്കാൻ പാടുള്ള എന്നിരിക്കേ നിയമവിരുദ്ധമായാണ് ഇവിടെ പണം പിരിക്കുന്നത്.
ടോൾ പിരിവിന്റെ മറവിൽ വൻ അഴിമതിയുണ്ട്. ഇതിനെ കുറിച്ച് അന്വേഷിക്കണം.നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നശേഷം 100 കോടി രൂപയിൽ കുറവ് മുതൽമുടക്ക് കുറവുള്ള എല്ലാ റോഡുകളുടേയും മേൽപാലങ്ങളുടേയും ടോൾ എടുത്ത് കളഞ്ഞ് മാതൃകയായി.
പള്ളിക്കര മേൽപ്പാലം നിർമിച്ച സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള റോഡ് ആൻറ് ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാത്രം കേവലം 8 കോടി മാത്രം മുതൽ മുടക്കിയ മേൽപാലത്തിന്റെ ടോൾ അവസാനിപ്പിച്ചില്ല.ഇതിന്റെ കണക്ക് പരസ്യപ്പെടുത്തണമെന്നും ശ്രീകാന്ത് ആവശ്യപ്പെട്ടു.
ടോൾ പിരിവ് നൽകാതെ ജനങ്ങൾ പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി മണ്ഡലം ജനറൽ സെക്രട്ടറി എൻ.ബാബുരാജ്, നേതാക്കളായ വൈ. കൃഷ്ണദാസ്, ഗംഗാധരൻ തച്ചങ്ങാട്, സദാശിവൻ, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി രാജേഷ് കൈന്താർ,വിവേക് പരിയാരം, വിശാലക്ഷൻ, സുരേഷ് എ രോൽ, ലോ കേഷ് ബട്ടത്തുർ, തുടങ്ങിയവർ സംസാരിച്ചു, ദിലീപ് പള്ളഞ്ചി സ്വാഗതവും സഞ്ചിത്ത് നന്ദിയും പറഞ്ഞു


No comments:
Post a Comment