Latest News

മേക്കപ്പ് അഴിച്ചപ്പോള്‍ സുന്ദരിയായ നവവധു വിരൂപി; രണ്ടാം ദിവസം ഭര്‍ത്താവ് മൊഴി ചൊല്ലി


ഷാര്‍ജ: [www.malabarflash.com] മേക്കപ്പില്ലാതെ സുന്ദരിയല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന ഭര്‍ത്താവ് വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം നവവധുവിനെ ഉപേക്ഷിച്ചു. യുഎഇയില്‍ നടന്ന സംഭവത്തില്‍ 34 കാരനായ നവവരന്‍ 28 കാരിയായ നവവധുവിനെയാണ് മധുവിധുവിന്റെ ആദ്യ ഘട്ടം തന്നെ പുറന്തള്ളിയത്. മേക്കപ്പില്ലാതെ ഒട്ടും സുന്ദരിയല്ല എന്നതായിരുന്നു കാരണം.

നല്ല മേക്കപ്പ് ഇട്ടതിനെ തുടര്‍ന്നാണ് വിവാഹ സമയത്ത് വധു സുന്ദരിയായി കാണപ്പെട്ടതെന്നും കടുത്ത മേക്കപ്പിലൂടെ തന്നെ പറ്റിക്കുകയായിരുന്നെന്നുമാണ് വരന്റെ കണ്ടെത്തല്‍. വിവാഹത്തിന് മുമ്പ് യഥാര്‍ത്ഥ രൂപത്തില്‍ തീരെ സൗന്ദര്യം ഇല്ലാതിരുന്ന ആള്‍ തന്നെ പറ്റിക്കാന്‍ വേണ്ടിയാണ് കനത്ത മേക്കപ്പ് ഇട്ടതെന്നും വരന്‍ പറയുന്നു. വിവാഹം കഴിഞ്ഞ് മധുവിധുവിന്റെ ഭാഗമായി അല്‍ മംസാര്‍ ബീച്ചില്‍ എത്തിയപ്പോഴാണ് യുവാവ് തന്റെ ഭാര്യയുടെ തനിനിറം കണ്ടത്.

വെള്ളത്തില്‍ ചാടി മേക്കപ്പെല്ലാം ഒഴുകിപ്പോയി. തുടര്‍ന്നാണ് വരന് തന്റെ ഭാര്യ തീരെ കാണാന്‍ കൊള്ളുകേലെന്ന് തോന്നിയത്. മേക്കപ്പ് എല്ലാം പോയി കഴിഞ്ഞപ്പോള്‍ ഭാര്യയെ തിരിച്ചറിയാന്‍ പോലുമായില്ലെന്നാണ് പരാതി. വിവാഹമോചനത്തിന് പിന്നാലെ വന്നുചേര്‍ന്നിരിക്കുന്ന ഈ മാനസീക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മനശ്ശാസ്ത്ര വിദഗ്ദ്ധനെ വധു സമീപിച്ചതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.