Latest News

ജയലളിതയുടെ വകുപ്പുകള്‍ പനീര്‍സെല്‍വത്തിന്; ജയ മുഖ്യമന്ത്രിയായി തുടരും

ചെന്നൈ:[www.malabarflash.com] ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുഖ്യമന്ത്രി ജെ.ജയലളിത വഹിക്കുന്ന ആഭ്യന്തരം ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പുകളുടെയും ചുമതല ധനമന്ത്രി ഒ.പനീര്‍സെല്‍വത്തിനു കൈമാറി. 
ജയലളിത മുഖ്യമന്ത്രിയായി തുടരും.

അതേസമയം, മന്ത്രിസഭ യോഗത്തില്‍ പനീര്‍സെല്‍വം അധ്യക്ഷത വഹിക്കുമെന്നും രാജ്ഭവന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ ഭരണപ്രതിസന്ധി പരിഹരിക്കാനുള്ള താല്‍ക്കാലിക വഴിയായാണ് ഇത്തരമൊരു നീക്കം ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു നടത്തിയത്.
കാവേരി പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ താല്‍ക്കാലിക മുഖ്യമന്ത്രിയെ ഉടന്‍ തന്നെ വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. 

അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്നാണ് അപ്പോളോ ആശുപത്രി അവസാനമിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.