കൊല്ലൂര്‍:[www,malabarflash.com] മൂകാംബിക ക്ഷേത്രത്തില്‍ രഥാരൂഢയായ ദേവിക്ക് പതിനായിരങ്ങളുടെ ഭക്തിപ്രണാമം. ദേവിയുടെ തേരുത്സവത്തില്‍ പങ്കുചേരാന്‍ രാവിലെ മുതല്‍ ഭക്തജനങ്ങള്‍ കൊല്ലൂരിലേക്ക് ഒഴുകാന്‍ തുടങ്ങി. ഭക്തരുടെ നിര അതിരാവിലെത്തന്നെ ക്ഷേത്രമതിലിനുപുറത്ത് പൊതുനിരത്തിലെത്തി. മഹാനവമിക്ക് ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ഹോമങ്ങളും ഉണ്ടായിരുന്നു.
ഇതുമൂലം ഭക്തരെ മണിക്കൂറുകളോളം കവാടത്തില്‍ തടഞ്ഞു. ഇത് ബഹളത്തിനിടയാക്കി. ചില കാവല്‍ക്കാരുടെ പരിചയമില്ലായ്മയും പ്രശ്‌നമായി. കേരളത്തില്‍നിന്നെത്തിയ ഭക്തരോട് കാവല്‍ക്കാരും ജീവനക്കാരും വിവേചനം കാണിച്ചെന്ന പരാതിയും ഉയര്‍ന്നു.
രഥോത്സവത്തിനുള്ള മുഹൂര്‍ത്തം അസ്തമയത്തിന് മുമ്പായതിനാല്‍ പതിവുപൂജകള്‍ അതിരാവിലെ തുടങ്ങി. ശങ്കരപീഠത്തിലെ നവദുര്‍ഗ കലശപൂജയും ശ്രീകോവിലിലെ ശതരുദ്രാഭിഷേകവും സമയബന്ധിതമായി പൂര്‍ത്തിയാക്കി.
രഥോത്സവത്തിനുള്ള മുഹൂര്‍ത്തം അസ്തമയത്തിന് മുമ്പായതിനാല്‍ പതിവുപൂജകള്‍ അതിരാവിലെ തുടങ്ങി. ശങ്കരപീഠത്തിലെ നവദുര്‍ഗ കലശപൂജയും ശ്രീകോവിലിലെ ശതരുദ്രാഭിഷേകവും സമയബന്ധിതമായി പൂര്‍ത്തിയാക്കി.
ദശഭുജ ഗണപതിമണ്ഡപത്തില്‍ ആണ്ടിലൊരിക്കല്‍ നടക്കുന്ന ചണ്ഡികാഹോമവും തുലാഭാരമണ്ഡപത്തിലെ ദുര്‍ഗാഹോമവും കഴിഞ്ഞ് ഉച്ചയ്ക്കുമുമ്പ് മധ്യാഹ്നശീവേലിയും പൂര്‍ത്തിയാക്കി. ഉച്ചതിരിഞ്ഞ് രണ്ടരയോടെ പ്രദോഷപൂജ തുടങ്ങി. തുടര്‍ന്ന് നടന്ന നവരാത്രി കല്ലോക്ക പൂജയില്‍ നവദുര്‍ഗകളെ പ്രതിനിധീകരിച്ച് ഒമ്പത് സുമംഗലികള്‍ പങ്കെടുത്തു.
രഥോത്സവത്തിനുള്ള ശീവേലിവിഗ്രഹവുമായി മൂര്‍ത്തീധാരന്‍ ചുറ്റമ്പലത്തില്‍ പ്രവേശിക്കുംമുമ്പ് തന്ത്രി രാമചന്ദ്ര അഡിഗ ഉപചാരങ്ങള്‍ പൂര്‍ത്തിയാക്കി.
ശ്രീകോവിലില്‍ അന്തര്‍മുഖിയായി നിലകൊണ്ട ദേവിയെ ബഹിര്‍മുഖയാക്കുന്നതിനുള്ള പ്രാര്‍ഥനയായി പിന്നീട്. അനുഗ്രഹം തേടിയെത്തിയ ജനസഹസ്രങ്ങളിലേക്ക് ദേവിയുടെ കടാക്ഷം എത്തിക്കുന്ന ചടങ്ങാണിത്. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണമായി. തുടര്‍ന്ന് ദേവീവിഗ്രഹം ശിരസ്സിലേറ്റി മൂര്‍ത്തീധാരന്‍ പിന്‍ചുവട് വെച്ച് ദീപസ്തംഭത്തിന് മുന്നിലെത്തി. പാദശുദ്ധി വരുത്തി നവഗ്രഹദാനം ചെയ്യുന്ന തന്ത്രി അരിയിട്ട് മുഹൂര്‍ത്തശ്ലോകം ചൊല്ലി. വേദ, വാദ്യ, മണിനാദത്തോടെ ദേവിയുടെ രഥാരോഹണമായി. ഫലസമര്‍പ്പണത്തിനുശേഷം രഥോത്സവം നടന്നു. നാണയവിതരണത്തിന് പിന്നാലെ സരസ്വതീ മണ്ഡപത്തില്‍ അഷ്ടാവധാന സേവയായി. പ്രസാദവിതരണത്തോടെ രഥോത്സവ ചടങ്ങുകള്‍ സമാപിച്ചു.
ഫോട്ടോ: വിജയരാജ് ഉദുമശ്രീകോവിലില് അന്തര്‍മുഖിയായി നിലകൊണ്ട ദേവിയെ ബഹിര്‍മുഖയാക്കുന്നതിനുള്ള പ്രാര്‍ഥനയായി പിന്നീട്. അനുഗ്രഹം തേടിയെത്തിയ ജനസഹസ്രങ്ങളിലേക്ക് ദേവിയുടെ കടാക്ഷം എത്തിക്കുന്ന ചടങ്ങാണിത്. തുടര്‍ന്ന് ക്ഷേത്ര പ്രദക്ഷിണമായി. തുടര്‍ന്ന് ദേവീവിഗ്രഹം ശിരസ്സിലേറ്റി മൂര്‍ത്തീധാരന്‍ പിന്‍ചുവട് വെച്ച് ദീപസ്തംഭത്തിന് മുന്നിലെത്തി. പാദശുദ്ധി വരുത്തി നവഗ്രഹദാനം ചെയ്യുന്ന തന്ത്രി അരിയിട്ട് മുഹൂര്‍ത്തശ്ലോകം ചൊല്ലി. വേദ, വാദ്യ, മണിനാദത്തോടെ ദേവിയുടെ രഥാരോഹണമായി. ഫലസമര്‍പ്പണത്തിനുശേഷം രഥോത്സവം നടന്നു. നാണയവിതരണത്തിന് പിന്നാലെ സരസ്വതീ മണ്ഡപത്തില്‍ അഷ്ടാവധാന സേവയായി. പ്രസാദവിതരണത്തോടെ രഥോത്സവ ചടങ്ങുകള്‍ സമാപിച്ചു.
Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News




No comments:
Post a Comment