Latest News

ചെവിവേദനയേ തുടര്‍ന്ന് ആശുപത്രിയില്‍ എത്തി; നാലുവയസുകാരിയുടെ ചെവിയില്‍ നിന്ന് പുറത്തെടുത്തത് 80 പുഴുക്കളെ


മധ്യപ്രദേശ്: [www.malabarflash.com] അസഹ്യമായ ചെവിവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ നാലു വയസുകാരിയുടെ ചെവിയില്‍ നിന്നു 80 പുഴുക്കളെ നീക്കം ചെയ്തു. വേദന തുടങ്ങി ഒരാഴ്ചയ്ക്കു ശേഷമാണു മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

മധ്യപ്രദേശിലെ രാധിക മാന്‍ഡ്‌ലോയി എന്ന പെണ്‍കുട്ടിയുടെ ചെവിയില്‍ നിന്നായിരുന്നു ഡോക്ടര്‍മാര്‍ പുഴുക്കളെ നീക്കം ചെയ്തത്. കുട്ടി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്നു ഇന്‍ഡോര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ജീനസ് ക്രൈസോമ്യ എന്ന സൂക്ഷ്മജീവിയുടെ 80 ഓളം മുട്ടകളാണു കുട്ടിയുടെ ചെവിക്കകത്ത് ഇരുന്നു വിരിഞ്ഞു പുഴുവായി മാറിയത്. ചെവി വേദനയുമായി ഇതിനു മുമ്പു സമീപിച്ചവരില്‍ ഇതിനു സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട് എന്നു ഡോക്ടര്‍മാര്‍ പറയുന്നു.

90 മിനിറ്റു വീതമുള്ള രണ്ടു ശസ്ത്രക്രിയയിലൂടെയാണു ചെവിക്കുള്ളിലെ പുഴുക്കളെ പൂര്‍ണ്ണമായും നീക്കം ചെയ്തത്. ആദ്യ സെഷനില്‍ 70 ഉം, രണ്ടാം സെഷനില്‍ 10 പുഴുക്കളെ ചെവിയില്‍ നിന്നു നീക്കം ചെയ്തു.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.