Latest News

ഷാര്‍ജയിലെ വീടുകളില്‍ വളര്‍ത്തിയ സിംഹത്തേയും മുതലയേയും സര്‍ക്കാര്‍ 'കൂട്ടിലാക്കി'


ഷാര്‍ജ: [www.malabarflash.com] ഷാര്‍ജയിലെ വീടുകളില്‍ അനധികൃതമായി വളര്‍ത്തിയിരുന്ന നാല് സിംഹങ്ങളെ പിടിച്ചെടുത്തതായി പരിസ്ഥിതിപ്രകൃതിവിഭവ അഥോറിട്ടി അറിയിച്ചു. രണ്ട് മുതലകളെയും മൂന്ന് പെരുമ്പാമ്പുകളെയും സ്വകാര്യവ്യക്തികളില്‍ നിന്നും കണ്ടുകെട്ടിയതായി അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിച്ച് വന്യമൃഗങ്ങളെ വീട്ടില്‍ വളര്‍ത്തിയവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം പിഴ ചുമത്തിയെന്നും അധികൃതര്‍ അറിയിച്ചു.

ഈ വര്‍ഷം ഇതുവരെ ഷാര്‍ജയില്‍ സ്വകാര്യവ്യക്തികളില്‍ നിന്നും പിടിച്ചെടുത്ത വന്യമൃഗങ്ങളുടെ കണക്കാണ് അധികൃതര്‍ പുറത്ത് വിട്ടത്. വന്യമൃഗങ്ങളെ അനധികൃതമായി വീടുകളില്‍ വളര്‍ത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഷാര്‍ജ പരിസ്ഥിതിപ്രകൃതി വിഭവ വകുപ്പ് പരിശോധന കര്‍ശനമാക്കിയത്. ഷാര്‍ജ പൊലീസുമായി ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.നാലുസിംഹങ്ങള്‍, രണ്ട് മുതലകള്‍, പെരുമ്പാമ്പുകള്‍ തുടങ്ങിയവയാണ് കണ്ടുകെട്ടിയത്. ഒരു വീട്ടില്‍ നിന്നും സിംഹത്തിന്റെ ഗര്‍ജ്ജനം സ്ഥിരമായി കേള്‍ക്കുന്നതായി അയല്‍വാസികള്‍ പരാതിപ്പെട്ടിരുന്നു.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിംഹങ്ങളെ കണ്ടെത്തിയത്.

യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയും ആയ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ 2015ലെ ഉത്തരവ് പ്രകാരം വന്യജീവികളെ വീട്ടില്‍ വളര്‍ത്തുന്നതിന് നിരോധനമുണ്ട്.മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ അധികൃതര്‍ക്ക് കൈമാറണം.അനധികൃതമായി വന്യമൃഗങ്ങളെ വളര്‍ത്തുന്നവര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമാണ് പിഴ ലഭിക്കുക.കഴിഞ്ഞ കുറെ മാസങ്ങളായി വന്യമൃഗങ്ങളെ അനധികൃതമായി വളര്‍ത്തുന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.അതുകൊണ്ട് തന്നെ തുടര്‍ച്ചയായ പരിശോധനയും നടത്തുന്നുണ്ട്.പിടിച്ചെടുത്ത മൃഗങ്ങളെ യുഎഇയിലെയോ മറ്റ് ജിസിസി രാജ്യങ്ങളിലെയോ മൃഗശാലകള്‍ക്കാകും കൈമാറുക.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.