റിയാദ്:[www.malabarflash.com] കൊലപാതക കേസിൽ പ്രതിയായ സൗദി രാജകുമാരന്റെ വധശിക്ഷ നടപ്പിലാക്കി. സൗദി രാജകുമാരനായ തുർക്കി ബിൻ സൈദ് അൽ കബീറിനെയാണ് റിയാദിൽ വധശിക്ഷയ്ക്കു വിധേയനാക്കിയത്.
സൗദി പൗരനായ അദേൽ അൽ മുഹമ്മദിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കേസിൽ രാജകുമാരന് കോടതി നേരത്തെ വധശിക്ഷ വിധിച്ചിരുന്നു. എന്നാൽ കൊല്ലപ്പെട്ട ആളുടെ ബന്ധുക്കൾ മാപ്പ് നൽകിയാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാമെന്ന് കോടതി വിധിച്ചിരുന്നു. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ ഇയാൾക്ക് മാപ്പു കൊടുക്കാൻ തയ്യാറായില്ലെന്നാണ് അറിയുന്നത്.

Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment