ഇരുമ്പനം: [www.malabarflash.com] ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം ടെര്‍മിനലില്‍ ടാങ്കര്‍ ലോറി പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇന്ധനക്ഷാമം രൂക്ഷമായി. ഇതോടെ സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ പല പമ്പുകള്‍ പലതും അടച്ചുവരികയാണ്. സമരത്തോടെ കൊച്ചി കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാത്രമാണ് ഏതാനും ലോഡ് ഡീസല്‍ പോകുന്നത്. സമരം തുടര്‍ന്നാല്‍ വിമാനസര്‍വീസുകളെ അടക്കം ബാധിച്ചേക്കും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ ഇന്ധനം ക്ഷാമം രൂക്ഷമായിരിക്കുകയാണ്.
ഞായറാഴ്ച മുതലാണ് ടാങ്കര്‍ ഉടമകളും ലോറി തൊഴിലാളികളും സംയുക്തമായി സമരം ആരംഭിച്ചത്. ഇന്ധന വിതരണ ടെന്‍ഡറിലെ അപാകത പരിഹരിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. ചൊവ്വാഴ്ച ഗതാഗതമന്ത്രി എ.കെ. ശശിന്ദ്രന്‍ തിരുവനന്തപുരത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ച വീണ്ടും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അകത്തും പുറത്തുമായി പ്രതിദിനം 580 ലോഡ് ഇന്ധനമാണ് സംസ്ഥാനത്തിനകത്തും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലേക്കുമായി ഇരുമ്പനത്തു നിന്നും പോയിരുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment