Latest News

പളളിക്കരയില്‍ ഓയില്‍ ആന്റ് ഫ്‌ളവര്‍ മില്ല് കത്തി നശിച്ചു

പളളിക്കര:[www.malabarflash.com] കല്ലിങ്കാല്‍ തൊട്ടി റോഡിലെ പി.വി.ആര്‍ ഓയില്‍ ആന്റ് ഫ്‌ളവര്‍ മില്ല് കത്തി നശിച്ചു. പി. വി.അബ്ദുറഹ്മാന്റെ ഉടമസ്ഥതയിലുള്ള മില്ലിലാണ് തീ പിടുത്തം ഉണ്ടായത്. 

തീ പടര്‍ന്ന് കൂട്ടിയിട്ടിരുന്ന അഞ്ച് ക്വിന്റല്‍ കൊപ്രയും, അരിപ്പൊടി, പൊടിക്കാന്‍ സൂക്ഷിച്ച മുളകും, യന്ത്രവുമടക്കം സര്‍വ്വതും കത്തി നശിച്ചു. ആറ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന.
കാഞ്ഞങ്ങാട് നിന്ന അഗ്‌നിശമന സേന എത്തിയപ്പോഴേക്കും നാട്ടുകാര്‍ തീ അണച്ചിരുന്നു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.