മട്ടാഞ്ചേരി:[www.malabarflash.com] മട്ടാഞ്ചേരി ഹാർബർ പാലത്തിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. ശനിയാഴ്ച വൈകുന്നേരം 3.30നായിരുന്നു സംഭവം.
ഫോർട്ടുകൊച്ചി നസ്റേത്ത് സ്വദേശി ലോറൻസിന്റേ കാറാണ് കത്തിനശിച്ചത്. സംഭവം നടക്കുമ്പോൾ ഡ്രൈവർ ആന്റണിയാണ് കാർ ഓടിച്ചിരുന്നത്. ഇയാൾ മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളു.
പാലത്തിനു മധ്യഭാഗത്തെത്തിയപ്പോൾ കാറിൽനിന്നു തീയും പുകയും ഉയരുകയായിരുന്നു. പിന്നിലൂടെ വരികയായിരുന്ന ബൈക്ക് യാത്രികൻ വിവരം പറഞ്ഞയുടൻ ആന്റണി കാർ നിർത്തി പുറത്തിറങ്ങി. നിമിഷങ്ങൾക്കുള്ളിൽ കാറിനെ തീ വിഴുങ്ങി.

മട്ടാഞ്ചേരിയിൽനിന്നും കൊച്ചിൻപോർട്ടിൽനിന്നുമായി അഞ്ചു യൂണിറ്റ് അഗ്നിശമനസേന എത്തിയെങ്കിലും കാറിനടുത്തേക്കു ചെല്ലാനായില്ല. വലിയവാഹനങ്ങൾ കയറാതിരിക്കാൻ പാലത്തിന്റെ പ്രവേശനകവാടത്തിൽ വലിയ ക്രോസ് ബാർ ഉണ്ടായിരുന്നതാണു തടസമായത്. പിന്നീടു ഹോസ് ഉപയോഗിച്ചു കാറിനടുത്തേക്കു വെള്ളമെത്തിക്കുകയായിരുന്നു. ഒരു മണിക്കൂറെടുത്താണു തീയണച്ചത്. സംഭവത്തെത്തുടർന്നു തോപ്പുംപടി–എറണാകുളം റൂട്ടിൽ ഏറെനേരം വാഹനഗതാഗതം സ്തംഭിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment