കോൽക്കത്ത:[www.malabarflash.com] കുഞ്ഞുങ്ങളെ തട്ടിയെടുത്തു വിദേശത്തേക്കു കടത്തുന്ന സംഘം പശ്ചിമ ബംഗാളിൽ അറസ്റ്റിൽ. എട്ടു പേരടങ്ങുന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നതെന്ന് പശ്ചിമ ബംഗാൾ സിഐഡി അവകാശപ്പെട്ടു.
അറസ്റ്റിലായവരിൽ രണ്ടു പേർ സ്ത്രീകളാണ്. രഹസ്യവിവരത്തെ തുടർന്ന് നോർത്ത് 24 പർഗാനാസിലെ ബദൂരിയായിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലാകുന്നത്. അറസ്റ്റിലായവരിൽ എൻജിഒ പ്രവർത്തകനും നഴ്സിംഗ് ഹോം ഉടമയും അഭിഭാഷകനും ഉൾപ്പെടുന്നു.
ഇവരുടെ സങ്കേതത്തിൽ നടത്തിയ പരിശോധനയിൽ ബിസ്കറ്റ് പെട്ടിയിലാക്കിയ നിലയിൽ മൂന്നു കുട്ടികളെ കണ്ടെത്തി. സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന രണ്ടു ഡോക്ടർമാർക്കായി സിഐഡി സംഘം തെരച്ചിൽ നടത്തുന്നുണ്ട്.
പ്രസവത്തിൽ കുഞ്ഞ് മരിച്ചുപോയെന്നു വിശ്വസിപ്പിച്ച് നവജാത ശിശുക്കളെ തട്ടിയെടുത്തതായും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ തട്ടിയെടുക്കുന്ന കുഞ്ഞുങ്ങളെ പെട്ടികളിലാക്കി മറ്റു സംസ്‌ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കടത്തുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തന രീതിയെന്ന് സിഐഡി സംഘം അറിയിച്ചു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment