Latest News

താജുല്‍ ഉലമ മൂന്നാം ഉറൂസ് മുബാറക്ക് ഡിസംബര്‍ 29 മുതല്‍

എട്ടിക്കുളം:[www.malabarflash.com] താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുടെ എട്ടിക്കുളം മഖാമില്‍ നടക്കുന്ന മൂന്നാം ഉറൂസ് മുബാറക്ക് ഡിസംബര്‍ 29,30,31 തിയ്യതികളില്‍ 
നടത്താന്‍ വര്‍ക്കിംഗ് പ്രസിഡ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ മദനി അല്‍ബുഖാരി അധ്യക്ഷയില്‍ ചേര്‍ന്ന താജുല്‍ ഉലമ എജുക്കേഷന്‍ സെന്റര്‍ യോഗം തീരുമാനിച്ചു.

സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍കുറാ പ്രാര്‍ത്ഥന നടത്തി. പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ നവംബര്‍28ന് പയ്യന്നൂര്‍ സ്റ്റിക്ക് ഹൗസ് ഔാഡിറ്റോറിയത്തില്‍ നടക്കും. 

എ.ബി സുലൈമാന്‍ മാസ്റ്റര്‍, അബ്ദുലത്വീഫ്‌സഅദി പഴശ്ശി, പള്ളംങ്കോട് അബ്ദുല്‍ഖാദിര്‍മദനി, യൂസുഫ്ഹാജി പെരുമ്പ,ഹാരിസ്ഹാജി മാട്ടൂല്‍,എസ്.പി ഉമര്‍ഹാജി,മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, സിറാജ് ഇരുവേരി,മുഹമ്മദ് കുഞ്ഞി മൗനവി പരിഹാരം,ഇബ്രാഹിം എട്ടിക്കുളം എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.