Latest News

ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കോട്ടയം:[www.malabarflash.com] ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനംനല്‍കി പീഡിപ്പിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കോഴഞ്ചേരി കണ്ണങ്കര തോടിയാനിക്കല്‍ സുധീപ് കുഞ്ഞുമോനെ (39) യാണ് കോട്ടയം ഡിവൈ.എസ്.പി ഗിരീഷ് പി. സാരഥിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥനാണെന്ന് ഭര്‍ത്താവിനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ആലുവ സ്വദേശിനിയായ വീട്ടമ്മയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട വീട്ടമ്മയോട് ജോലി വാങ്ങിനല്‍കാമെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങി. ദിവസങ്ങള്‍ക്കുശേഷം സഹകരണ ബാങ്കില്‍ കളക്ഷന്‍ ഏജന്റായി ജോലി തരപ്പെടുത്തിയിട്ടുണ്ടെന്നും കോട്ടയത്ത് മൂന്നു ദിവസത്തെ പരിശീലനമുണ്ടെന്നും വിളിച്ചറിയിച്ചു.

എറണാകുളം റെയില്‍വെ സ്‌റ്റേഷനിലെത്തണമെന്നും കൂടെ 14 ഉദ്യോഗാര്‍ഥികളുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. സ്‌റ്റേഷനിലെത്തിയ 51 കാരിയായ വീട്ടമ്മയോട് വൈകിപ്പോയതിനാല്‍ മറ്റുള്ളവര്‍ പോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് വീട്ടമ്മയുമായി കോട്ടയത്തെത്തി. തുടര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്ത് താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ ചിത്രങ്ങളെടുത്തു. പിറ്റേന്ന് വീട്ടമ്മ മടങ്ങിപ്പോയി. പിന്നീട് പലതവണ ഇയാള്‍ വിളിച്ചെങ്കിലും വീട്ടമ്മ ഫോണെടുത്തില്ല.

ശല്യം സഹിക്കാതെവന്നതിനെ തുടര്‍ന്ന് മകള്‍ ഇയാളെ ഫോണില്‍ വിളിച്ച് താക്കീത് ചെയ്തു. ഇതോടെ മകളുടെ ഫോണ്‍ നമ്പര്‍ ലഭിച്ച പ്രതി തന്ത്രപൂര്‍വ്വം
ഭര്‍ത്താവിന്റെ ഫോണ്‍ നമ്പര്‍ കൈക്കലാക്കി.

ഡിവൈ.എസ്.പി ഓഫീസില്‍നിന്നാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം വിളിച്ച് ഭാര്യയുടെ അശ്ലീലചിത്രങ്ങളുമായി പ്രതിയെ പിടിച്ചിട്ടുണ്ടെന്നും കോട്ടയം ഡിവൈ.എസ്.പി ഓഫീസില്‍ അന്വേഷണത്തിനെത്തണമെന്നും അറിയിച്ചു.

ബുധനാഴ്ച രാവിലെ ഭര്‍ത്താവും പെണ്‍മക്കളും ഭര്‍ത്താക്കന്‍മാരും ഡിവൈ.എസ്.പി ഓഫീസിലെത്തി. ഈ സമയം ഓഫീസിന് സമീപം കാത്തുനിന്ന പ്രതി,
ഭര്‍ത്താവിനെ വിളിച്ചുകൊണ്ടുപോയി ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ പണം ആവശ്യപ്പെട്ടു.

ഏറെ നേരമായിട്ടും അച്ഛനെ കാണാതെവന്നതിനെ തുടര്‍ന്ന് മകള്‍ ഡിവൈ.എസ്.പി ഓഫീസില്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പോലീസ് അറിയുന്നത്. തുടര്‍ന്ന് വെസ്റ്റ് സി.ഐ നിര്‍മ്മല്‍ ബോസ്, എസ്.ഐ അനൂപ് സി.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നടത്തിയ തിരച്ചിലില്‍ കളക്ടറേറ്റ് വളപ്പില്‍നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.