കുമ്പള: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കുമ്പള, കളത്തൂര്‍, അമേരിക്ക ഹൗസിലെ അബ്ബാസിന്റെ മകന്‍ സിറാജുദ്ദീന്‍ (25)ആണ് ഞായറാഴ്ച രാവിലെ മരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്‌ക്കാണ് സിറാജുദ്ദീന്‍ അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച ഗള്‍ഫിലേയ്‌ക്കു പോകാനിരുന്നതായിരുന്നു. പോകുന്ന വിവരം കുബണൂരിലുള്ള മാതൃസഹോദരിയോട് പറഞ്ഞ് മടങ്ങുന്നതിനിടയിലാണ് സിറാജും മാതൃ സഹോദരീ പുത്രനും അപകടത്തില്‍പ്പെട്ടത്.
സ്‌കൂട്ടര്‍ ബന്തിയോട് അടുക്കയില്‍ എത്തിയപ്പോള്‍ എതിര്‍ഭാഗത്തു നിന്നു കാറിനെ മറികടന്നെത്തിയ ബൈക്കിടിച്ചാണ് അപകടം. ബൈക്കു യാത്രക്കാരായ മണ്ണംകുഴിയിലെ ഹനീഫ് (20) മണിമുണ്ടയിലെ ഷേഖ് സുബ്‌ഹായി(22) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇരും മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
സിറാജുദ്ദീന്റെ അപകടമരണം നാടിനെയും കൂട്ടുകാരനെയും കണ്ണീരിലാഴ്‌ത്തി. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം നബിദിനാഘോഷ പരിപാടികളില്‍ വളരെ സജീവമായി പങ്കെടുത്തിരുന്നു. കളത്തൂര്‍ വികാസ് ക്ലബ്ബിന്റെയും പ്രവര്‍ത്തകനായിരുന്നു.
നാടിന്റെ എല്ലാ കാര്യങ്ങളിലും സജീവമായി സിറാജുദ്ദീനെ ഗള്‍ഫിലേയ്‌ക്ക് തിരിക്കാനിരുന്നതിന്റെ തലേനാള്‍ മരണം തട്ടിയെടുത്തത്. വിശ്വസിക്കാനാകാതെ കണ്ണീരൊഴുക്കുകയാണ് സുഹൃത്തുക്കള്‍.
അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊയ്‌തീന്‍, മുനീര്‍, ഇര്‍ഷാദ്, ആമിന സഹോദരങ്ങളാണ്.
അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൊയ്‌തീന്‍, മുനീര്‍, ഇര്‍ഷാദ്, ആമിന സഹോദരങ്ങളാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment