തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പും വിധിനിര്‍ണയവും നിരീക്ഷിച്ച് മാഫിയയകള്‍ക്കെതിരേ നടപടിയെടുക്കാന്‍ വിജിലന്‍സ് മേധാവി ജേക്കബ്‌തോമസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
സ്‌കൂള്‍ കലോത്സവവേദികളില്‍ തഴയപ്പെട്ട നര്‍ത്തകി മുഖ്യമന്ത്രിക്ക് എഴുതിയ കത്താണ് ഈ ഉത്തരവുകള്‍ നല്‍കുവാന്‍ പ്രേരണയായത്.
കത്ത് ലഭിച്ച മുഖ്യമന്ത്രി കുട്ടിയെ നേരില്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്തു. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ജോണ്‍സ് മോഡല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അനര്‍ഘ. ഐ.എസ്. എന്ന കുട്ടിയുടെ പരാതി നേരിട്ട് കേള്‍ക്കാനാണ് മുഖ്യമന്ത്രി കുട്ടിയെ വിളിച്ചുവരുത്തിയത്.
സബ്ജില്ലാ കലോത്സവത്തില്‍ കേരളനടനത്തിന് ഒന്നാംസ്ഥാനവും 'എ' ഗ്രേഡും ലഭിച്ച കുട്ടിക്ക് ജില്ലാ കലോത്സവത്തില്‍ അംഗീകാരം നിരസിച്ചുവെന്നും സ്ഥാനവും ഗ്രേഡും നല്‍കുന്നത് കലോത്സവ മാഫിയയുടെ താല്പര്യമനുസരിച്ചു മാത്രമാണെന്നുമാണ് അനര്‍ഘ മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ ജില്ലാകലോത്സവത്തില്‍ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനമാണ് അനര്‍ഘക്കു ലഭിച്ചത്. അപ്പീല്‍ നല്‍കിയെങ്കിലും നിരസിക്കപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment