സീതാംഗോളി: ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കന്യപ്പാടി, തല്‍പ്പനാജെയിലെ ചന്തപാട്ടാളിയുടെ മകന്‍ ജയശങ്കര്‍ (31) ആണ് മരിച്ചത്. ഇയാളുടെ ബൈക്കില്‍ യാത്ര ചെയ്‌തിരുന്ന സുഹൃത്ത് മുള്ളേരിയ, കോളിക്കാലിലെ രവി (34)യാണ് മംഗളൂരുവിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ചിരുന്ന ഡോക്‌ടര്‍ പ്രദീപി(32)ന് നിസാരപരിക്കേറ്റു.
വെളളിയാഴ്ച രാത്രി എട്ടുമണിയോടെ സീതാംഗോളി പെട്രോള്‍ പമ്പിനു സമീപത്താണ് അപകടം. കുമ്പളയില്‍ നിന്നു നീര്‍ച്ചാല്‍ ഭാഗത്തേയ്‌ക്കു പോവുകയായിരുന്നു ബൈക്ക്. ഇതിനിടയിലാണ് എതിര്‍ഭാഗത്തു നിന്നും എത്തിയ കാര്‍ ഇടിച്ചതെന്നു പറയുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ച് ശസ്‌ത്രക്രിയ നടത്തി. എന്നാല്‍ ജയശങ്കറിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ഇലക്‌ട്രീഷ്യനാണ് ജയശങ്കര്‍. സുബ്ബമ്മ മാതാവും, മാധവ, കിരണ്‍, വേദാവതി, പുഷ്‌മപ, മാലതി, ഗീത സഹോദരങ്ങളുമാണ്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment