പയ്യന്നൂര്‍: റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തി ധനകാര്യ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയ കേസില്‍ ആഫ്രിക്കന്‍ സ്വദേശികളായ അമ്മയും മകനും അറസ്റ്റില്‍.[www.malabarflash.com]
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടോറിയ ജമാനത്ത് ബര്‍ഗിലെ ഗോലന്‍ ഹുസൈന്റെ ഭാര്യ മന്‍സര്‍ ബഗേരി (50), ഇവരുടെ മകന്‍ മുഹമ്മദ് ഗോറോമെന്റ് സദെ (19) എന്നിവരെയാണ് ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്‌തത്.
ചെറുപുഴയിലെ ധനകാര്യ സ്ഥാപനമായ റോയല്‍ ഫിനാന്‍സിലാണ് തട്ടിപ്പ് നടന്നത്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞാണ് പ്രതികള്‍ സ്ഥാപനത്തിലെത്തുകയും പരിശോധന നടത്തുകയും ചെയ്‌തത്. ഇതിനിടയില്‍ പുതിയ രണ്ടായിരം രൂപയുടെ നോട്ട് പരിശോധിക്കുന്നതിനിടയിലാണ് അതില്‍ നിന്നും 24,000 രൂപ അടിച്ചുമാറ്റിയത്.
ഇവര്‍ സ്ഥാപനത്തില്‍ നിന്നു പോയതിന്‌ശേഷം ജീവനക്കാര്‍ പണം എണ്ണിനോക്കിയപ്പോഴാണ് 24,000 രൂപയുടെ കുറവ് കണ്ടത്. ഇതോടെ തട്ടിപ്പ് മനസ്സിലാക്കിയ ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അന്വേഷണത്തിനിടയിലാണ് സമാനമായ കേസില്‍ പ്രതികള്‍ കോഴിക്കോട് പോലീസിന്റെ പിടിയിലായി ജയിലില്‍ കഴിയുന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്ന് പ്രൊഡക്ഷന്‍ വാറന്റുപയോഗിച്ചാണ് പ്രതികളെ പയ്യന്നൂര്‍ കോടതിയിലെത്തിച്ച് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment