Latest News

ഖാസിയുടെ മരണം: രാജ്യത്തിന് പുറത്തുളള സ്വകാര്യ ഡിറ്റക്ടിവിനെ കൊണ്ട് അന്വോഷിപ്പിക്കണം

കാസര്‍കോട് : ഏറേ കോളിടക്കം ശൃഷ്ടിച്ച സി എം അബ്ദുല്ല മൗലവിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ കഴിയാതെ സി ബി ഐ അന്വോഷണം അവസാനിപ്പിച്ചതിലൂടെ ജനങ്ങള്‍ക്ക് അവരോടുളള വിശ്വാസം നഷ്ടപെട്ടുവെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി പറഞ്ഞു.[www.malabarflash.com]

സി എം അബ്ദുല്ല മൗലവി കേവലം ഖാസി മാത്രമല്ല തത്വ ചിന്തകനും ഇസ്ലാമിക ഗ്രന്ഥ രചയിതാവും ലോകം ആദരിച്ച മുഹമ്മദ് മുസ്ല്യാര്‍ എന്ന മത പണ്ഡിതന്റെ മകനും നിരവധി ഉസ്താതുമാരുടേയും സമൂഹത്തിന്റെ നാനാ മേഖലയില്‍ ഉദ്വോഗസ്ഥ ജോലി ചെയ്യുന്ന പലരുടേയും ഗുരുനാഥന്‍ കൂടിയാണ് അങ്ങനേയുളള ഒരു മഹാന്റെ അവസ്ഥ ഇതാണെങ്കില്‍ നാളെ സാധാരണകാരന്റെ ജീവന് എന്ത് സുരക്ഷിതമാണ് ഉണ്ടാവുക.

എം എം ഹംസ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ ശ്രമ ഫലമായിട്ടാണ് ഈ കേസ് വീണ്ടും ജന ശ്രദ്ധയില്‍ വന്നതെങ്കിലും ഒരിക്കല്‍ കൂടി അട്ടിമറിക്കപെടുകയാണ് ഉണ്ടായത്. ആരുടേയെങ്കിലും സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാവാം സി ബി ഐ ഈ കേസ് അട്ടിമറിക്കപെട്ടത് എന്ന് ജനങ്ങള്‍ ബലമായി സംശയിക്കുന്നു. ആ അധര്‍മ്മ ശക്തികള്‍ക്ക് സത്യത്തിന്റെ മുഖം വികൃതമാക്കി എക്കാലവും പിടിച്ച് നില്‍ക്കാനാവില്ല. അജയ്യമായ ഒരു ശക്തി നമുക്ക് മുമ്പിലുണ്ട്. കാലം സത്യത്തിന്റെ പുക മറനീക്കി പുറത്ത് കൊണ്ട് വരിക തന്നെ ചെയ്യും. 

പത്തോളം ഗ്രൂപ്പുണ്ടാക്കി പരസ്പരം തെറി വിളിക്കാനും മറ്റുളളവരെ അവിശ്വാസികളാക്കാനും സമ്പത്തിന്റെ നല്ലൊരു ശതമാനം ചിലവഴിക്കുന്ന മത സംഘടനകള്‍ ഭിന്നതകള്‍ മറന്നൊരു കൂട്ടായിമയിലൂടെ സി എം അബ്ദുല്ല മൗലവിയുടെ കേസുമായി സഹകരിച്ചിരുന്നെങ്കില്‍ ഇന്ന് കേസ് തെളിയുമായിരുന്നു. 

ജാതി മത വേര്‍തിരിവില്ലാതെ ഏവരാലും ആദരിക്കപെട്ടിരുന്ന ഖാസിയുടെ കേസില്‍ എല്ലാവരും ഒന്നിച്ചുളള പ്രക്ഷോഭ സംഘടിപ്പിച്ചിരുന്നെങ്കില്‍ ഈ കേസിന്റെ വിധി മറ്റോന്നാകുമായിരുന്നു.

സി ബി ഐ അന്വോഷണത്തില്‍ പ്രതീക്ഷ നഷ്ടപെട്ട സാഹചര്യത്തില്‍ രാജ്യത്തിന് പുറത്തുളള സ്വകാര്യ ഡിറ്റക്ടീവ് ഗ്രൂപ്പുകളെ കൊണ്ട് സി എം കേസ് അന്വോഷിപ്പിക്കണം എന്നും ഇതിന് വേണ്ട സാമ്പത്തികം സര്‍ക്കാര്‍ വഹിക്കണമെന്നും പി എ പ്രസ്താവനയിലൂടെ ആവശ്യപെട്ടു. 

സമുദായ നേതാക്കള്‍ ഒന്നിച്ച് നിന്ന് ബഹുജന പ്രക്ഷോഭത്തിന് തയ്യാറാവുന്ന പക്ഷം ഐ എന്‍ എല്‍ പ്രവര്‍ത്തകര്‍ സമരമുഖത്ത് മുന്നിലുണ്ടാവുമെന്നും പി എ പറഞ്ഞു


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.