കാസര്‍കോട്: കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിച്ചു. കാസര്‍കോട് ഹെഡ്‌പോറേറാഫില്‍ 28 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. പി.കരുണാകരന്റെ ഇടപെടലിനെ തുടര്‍ന്നാണിത്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോടിന് പുറമെ പത്തനംതിട്ടയിലാണ് കേരളത്തില്‍ കേന്ദ്രം അനുവദിച്ചത്. ലക്ഷദ്വീപിലെ കവരത്തിയിലും അനുമതിയുണ്ട്. രാജ്യത്ത് 56 ഇടങ്ങളില്‍ പോസ്റ്റല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറക്കാനാണ് തീരുമാനം. ജില്ലാ ആസ്ഥാനങ്ങളിലെ ഹെഡ്‌പോസ്റ്റോഫീസുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
കാസര്‍കോടുനിന്നുളളവര്‍ പാസ്‌പോര്‍ട്ട് ആവശ്യങ്ങള്‍ക്കായി ആശ്രയിക്കുന്നത് പയ്യന്നൂരിലെ സേവാകേന്ദ്രത്തെയും കോഴിക്കോടുളള പാസ്‌പോര്‍ട്ട് ഓഫീസിനെയുമാണ്.
കാസര്‍കോട് കേന്ദ്രം വേണമെന്ന ആവശ്യം പി.കരുണാകരന്‍ എം.പിയുടെ നേതൃത്വത്തില്‍ നിരന്തരം ഉന്നയിച്ച് വരികയായിരുന്നു.
കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി മധുസൂദനന്‍, പോസ്റ്റല്‍ അസിസ്‌ററന്റ് ഡയറക്ടര്‍ ബിനി രാജന്‍ എന്നിവര്‍ ബുധനാഴ്ച കാസര്‍കോട് ഹെഡ് പോസ്റ്റോഫീസിലെ സൗകര്യങ്ങള്‍ പരിശോധിക്കാനെത്തി. താഴത്തെ നിലയിലെ അസ്സ്റ്റന്റ് പോസ്റ്റല്‍ സുപ്രണ്ട് ഓഫീസ് നവീകരിച്ച് സേവാ കേന്ദ്രത്തിന് ഉപയോഗിക്കും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്നും ഇതിനായി എം.പിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കെ പി മധുസൂദനന്‍ പറഞ്ഞു.
കേന്ദ്രം പൂര്‍ണ്ണ സജ്ജമാകുന്നതോടെ ദിവസം 150 അപേക്ഷവരെ സ്വീകരിക്കും.;
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment