Latest News

അശ്ലീല സംഭാഷണം: മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു

കോഴിക്കോട്: അശ്ലീല സംഭാഷണം പുറത്തുവന്നതിനെ തുടര്‍ന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെച്ചു. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി രാജി പ്രഖ്യാപിച്ചത്.[www.malabarflash.com] പിണറായി മന്ത്രിസഭയിലെ എന്‍സിപി പ്രതിനിധിയാണ് ശശീന്ദ്രന്‍. കോഴിക്കോട് എലത്തൂര്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം.

രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാനാണ് രാജിവെച്ചതെന്നും രാജി ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. തന്റെ പേരില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ പോലും തലകുനിക്കേണ്ടി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു സ്വകാര്യ ചാനലാണ് മന്ത്രി സ്ത്രീയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയെന്ന വാര്‍ത്ത ശബ്ദരേഖ ഉള്‍പ്പെടെ പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ശശീന്ദ്രന്‍ മുഖ്യമന്ത്രിയെ വിളിച്ച് രാജിസന്നദ്ധത അറിയിക്കുകയായിരുന്നു.

ശശീന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്
*അങ്ങനെ ഒരു വീഴ്ച സംഭവിച്ചിട്ടില്ല
*ഇക്കാര്യത്തില്‍ ശരിതെറ്റുകള്‍ മനസ്സിലാക്കേണ്ടതുണ്ട്
*വസ്തുനിഷ്ഠമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്
*അതിലൂടെ നിരപരാധിത്വം തെളിയിക്കാനാകും
*ഇടതുപക്ഷം ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയ ധാര്‍മികതയുണ്ട്
*എന്റെ പേരില്‍ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനും തലകുനിച്ച്    നില്‍ക്കേണ്ടിവരില്ല
*തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വോട്ടര്‍മാര്‍ക്കും ഇതേ വാഗ്ദാനം നല്‍കിയിരുന്നു
*ഈ വാര്‍ത്ത പ്രചരിക്കുമ്പോള്‍ പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും വിശ്വാസ്യത ഉറപ്പിക്കേണ്ടത് കടമയാണ്
*ശരിതെറ്റുകളേക്കാള്‍ രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുകയാണ്
അതിനാല്‍ രാജിവെച്ചൊഴിയുകയാണ്
*ഇത് ഏതെങ്കിലും തരത്തിലുള്ള കുറ്റസമ്മതമല്ല
*മാധ്യമപ്രവര്‍ത്തകരുടെ പിന്തുണയ്ക്ക് നന്ദി
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.