ന്യൂഡല്‍ഹി: പിണറായിക്കെതിരെ കൊലവിളി നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അറസ്റ്റില്‍. കുന്ദന്‍ ചന്ദ്രാവത് ആണ് അറസ്റ്റിലായത്. പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരു കോടി രൂപയായിരുന്നു ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നത്.[www.malabarflash.com]
ഈ മാസം മൂന്നാം തിയതിയായിരുന്നു ചന്ദ്രാവത്തിന്റെ വിവാദ പ്രസംഗം. കേരളത്തിലെ സി.പി.എം. അതിക്രമത്തില്‍ പ്രതിഷേധിച്ച് ഉജ്ജയ്‌നി ശഹീദ് പാര്‍ക്കില്‍ നടന്ന ചടങ്ങിലായിരുന്നു ഇത്.
''ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന കേരളമുഖ്യമന്ത്രിയുടെ തലയെടുത്താല്‍ അതിനുള്ള പ്രത്യുപകാരമായി ഒരുകോടിയിലേറെ രൂപ പ്രതിഫലം നല്‍കാന്‍ ഞാനെന്റെ വസ്തു വേണമെങ്കില്‍ വില്‍ക്കും. മുന്നൂറോളം പ്രചാരകര്‍ കൊല്ലപ്പെട്ടു. ഭാരതമാതാവിനുള്ള രക്തഹാരമായി ഞങ്ങള്‍ മൂന്നുലക്ഷം തലകളെടുക്കുമെന്ന് കമ്യൂണിസ്റ്റുകാര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നു'' -ഇങ്ങനെയായിരുന്നു പ്രസംഗം.
പ്രസംഗം വിവാദമായതോടെ ചന്ദ്രാവത്ത് പരാമര്‍ശം പിന്‍വലിച്ചു പ്രസ്താവനയിറക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കിയിരുന്നു.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment