മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ ആകെ സ്ഥാനാര്‍ഥികള്‍ ഒന്‍പത്. മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും ആറു സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.[www.malabarflash.com]
ഏപ്രില്‍ 12ന് ആണ് തിരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികള്‍ക്കു വരണാധികാരികൂടിയായ കലക്ടര്‍ അമിത് മീണ ചിഹ്നം അനുവദിച്ചു.കഴിഞ്ഞദിവസം സൂക്ഷ്മപരിശോധനയെത്തുടര്‍ന്ന് അംഗീകരിച്ച ഒന്‍പതു പത്രികകളില്‍ ഒന്നും പിന്‍വലിച്ചില്ല.
യുഡിഎഫിലെ പി.െക.കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫിലെ എം.ബി.ഫൈസല്‍, എന്‍ഡിഎയിലെ എന്‍.ശ്രീപ്രകാശ് എന്നിവര്‍ തമ്മിലാണു പ്രധാനപോരാട്ടം. മറ്റുള്ളവര്‍ സ്വതന്ത്രസ്ഥാനാര്‍ഥികളാണ്. രണ്ടു കുഞ്ഞാലിക്കുട്ടിമാരും രണ്ടു ഫൈസലുമാരും ബാലറ്റിലുണ്ട്. ഏപ്രില്‍ 17ന് ആണ് വോട്ടെണ്ണല്‍.
സ്ഥാനാര്‍ഥികളുടെ പേര്, (പാര്‍ട്ടി) ചിഹ്‌നം എന്നിവ ബാലറ്റ് യൂണിറ്റിലെ ക്രമത്തില്‍:
1. പി.കെ.കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്) – കോണി
2. എം.ബി.ഫൈസല്‍ (സിപിഎം) – ചുറ്റിക അരിവാള്‍ നക്ഷത്രം
3. എന്‍.ശ്രീപ്രകാശ് (ബിജെപി) – താമര
4. പി.പി.എ.സഗീര്‍ (സ്വതന്ത്രന്‍) – ടെലിവിഷന്‍
5. കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (സ്വത)– അലമാര
6. എന്‍.മുഹമ്മദ് മുസല്യാര്‍ (സ്വത) – മോതിരം
7. മുഹമ്മദ് ഫൈസല്‍ (സ്വത) – പായ്‌വഞ്ചിയും മനുഷ്യനും
8. എ.കെ.ഷാജി (സ്വത) – ഓട്ടോറിക്ഷ
9. കെ.ഷാജിമോന്‍ (സ്വത) – കുടം

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment