Latest News

ബദരിയ്യ: മജ്‌ലിസ് വാര്‍ഷിക സമ്മേളനം; 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു

കാസര്‍കോട്: സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാമസ്ജിദ് പരിസരത്ത് മാസാന്തം നടന്ന് വരുന്ന ബദരിയ്യ മജ്‌ലിസിന്റെ വാര്‍ഷിക സമ്മേളനം റമളാന്‍ 17ന് വിപുലമായി സംഘടിപ്പിക്കാന്‍ പെരിയടുക്ക മഹല്ല് നിവാസികളുടെയും പരിസര പ്രദേശത്തുകാരുടെയും സംയുക്ത കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.[www.malabarflash.com] 

ജമാഅത്ത് ജനറല്‍ സെക്രട്ടറി സുലൈമാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ വിജയത്തിന് 313 അംഗ സംഘാടക സമിതിക്ക് രൂപം നല്‍കി.

ചെയര്‍മാന്‍: സുലൈമാന്‍ സഖാഫി ഡി.എം, ജനറല്‍ കണ്‍വീനര്‍: സഈദ് സഅദി കെ.എം, ട്രഷറര്‍: സലീം കോപ്പ, വൈസ് ചെയര്‍മാന്‍മാര്‍: മൊയ്തു കെ.എം, ബടുവന്‍ കുഞ്ഞി, എ.കെ കമ്പാര്‍, മുനീര്‍ സഅദി, അബദുല്ല മല്ലം ഹസൈനാര്‍ കെ.സി റോഡ്, ജോയിന്റ് കണവീനര്‍മാര്‍: ഹനീഫ് പയോട്ട, ഹനീഫ് പടുപ്പ്, അബദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, ശംസീര്‍ സൈനി, മുനാഫ് ഇന്ത്യ ഗൈറ്റ് എന്നിവരെയും, പ്രചരണം: മുസ്തഫ ഹനീഫി (ചെയര്‍മാന്‍) സിറാജ് കെ.കെ (കണ്‍വീനര്‍), വളണ്ടിയര്‍: ഹാരിസ് റോസി (ക്യാപ്റ്റന്‍) സിദ്ദീഖ് വടകര (വൈസ് ക്യാപ്റ്റന്‍), പബ്ലിക് റിലേഷന്‍ & ലോ: തസ്ലീം കുന്നില്‍ ആശിഖ് മൊഗര്‍, അന്‍സാരി പെരിയടുക്ക എന്നിവരെയും തെരഞ്ഞടുത്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.