മലപ്പുറം: മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവായി എം.കെ. മുനീറിനെ തിരഞ്ഞെടുത്തു. വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഉപനേതാവ്. പാണക്കാട് ഹൈദരലി തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. [www.malabarflash.com]
സെക്രട്ടറിയായി ടി.എ. അഹമ്മദ് കബീറിനെയും വിപ്പായി എം. ഉമ്മറിനെയും ട്രഷററായി കെ.എം. ഷാജിയെയും തിരഞ്ഞെടുത്തു. എം.കെ.മുനീര്‍ തന്നെയായിരിക്കും പ്രതിപക്ഷ ഉപനേതാവും. വേങ്ങരയില്‍ ആരു സ്ഥാനാര്‍ഥിയാകുമെന്ന് പിന്നീട് ചര്‍ച്ച ചെയ്തുതീരുമാനിക്കുമെന്നു കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലീഗിന്റെ എല്ലാ എംഎല്‍എമാരെയും പാണക്കാട്ടേക്കു വിളിച്ചു വരുത്തി ഓരോരുത്തരെയായി വിളിച്ച് അഭിപ്രായം തേടിയാണ് നിയമസഭാകക്ഷി നേതാവിനെ തിര!ഞ്ഞെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനാലാണ് പുതിയ നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കേണ്ടി വന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment