Latest News

അഴിമതി ഏറ്റവും കൂടുതല്‍ കര്‍ണാടകയില്‍; കുറവ് കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്നത് കര്‍ണാടകയിലാണെന്ന് പഠനം. സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.[www.malabarflash.com]

20 സംസ്ഥാനങ്ങളിലാണ് പഠനങ്ങള്‍ നടത്തിയത്. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മു കശ്മിര്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ കര്‍ണാടകയ്ക്ക് പിറകിലായി സ്ഥാനം പിടിക്കുന്നു.കേരളവും ഹിമാചല്‍ പ്രദേശുമാണ് അഴിമതി ഏറ്റവും കുറവുള്ള സംസ്ഥാനങ്ങള്‍.

പഠനത്തിലെ കണക്കുപ്രകാരം 20 സംസ്ഥാനങ്ങളിലായി 2017ല്‍ കൈക്കൂലിയിനത്തില്‍ കൊടുത്തത് 6350 കോടിയാണ്. 2005ല്‍ ഇത് 20500 കോടിയായിരുന്നു. കണക്കുകള്‍ പ്രകാരം രാജ്യത്ത് അഴിമതി കുറഞ്ഞുവരുന്നതായും പഠനം വ്യക്തമാക്കുന്നു.

പഠന വിധേയരായവരില്‍ മൂന്നിലൊരു വിഭാഗം ആളുകളും ഒരിക്കലെങ്കിലും അഴിമതിയ്ക്ക് ഇരയായവരാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.