ന്യുയോർക്ക്: ഗൂഗിൾ ജീവനക്കാരിയെ കാടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന ആൾ പിടിയിൽ. ആഞ്ചലോ കോളൻ ഓർട്ടിൻ എന്ന യുവാവാണ് പിടിയിലായത്. ബലാത്സംഗത്തിനിടെ യുവതി കൊല്ലപ്പെടുകയായിരുന്നെന്ന് വോർസെസ്റ്റർ കൗണ്ടി അറ്റോർണി ജോസഫ് ടി.ഏർളി ജൂനിയർ അറിയിച്ചു.[www.malabarflash.com]
ഗൂഗിൾ അക്കൗണ്ട് മാനേജരായിരുന്ന വനേസ മർക്കോട്ടിനെ കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിനാണ് കാടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂയോർക്കിൽ താമസക്കാരിയായിരുന്ന വനേസയെ ജോഗിംഗിന് പോയതിനുശേഷം കാണാതാവുകയായിരുന്നു. ഏഴ് മണിക്കൂറിനുശേഷം രാത്രി എട്ടരയോടെ ഇവരുടെ മൃതദേഹം ബ്രൂക്സ് സ്റ്റേഷൻ റോഡിന് സമീപത്തുനിന്നു കണ്ടെത്തി. മസാച്യുസെറ്റ്സിലെ കാടിനുള്ളിൽ മൃതദേഹം കാണപ്പെട്ട സ്ഥലത്തുനിന്നു അര കിലോമീറ്റർ മാത്രം അകലെ പ്രിൻസ്ടോണിലാണ് ഇവരുടെ മാതാവിന്റെ വീട്. ഇവിടെ നിന്നാണ് യുവതി നടക്കാനിറങ്ങിയതും അപകടത്തിൽപെടുന്നതും.
പൂർണമായി നഗ്നമാക്കപ്പെട്ട മൃതശരീരത്തിന്റെ കൈകാലുകളും തലയും കത്തിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതാണോയെന്ന് പോലീസ് അന്നുതന്നെ സംശയിച്ചിരുന്നു. തുടർന്ന് 1300ൽ അധികം പേരിൽനിന്നു മൊഴിയെടുത്തശേഷമാണ് അക്രമിയെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചത്.
പ്രതിയുടെ ഡിഎൻഎയും കൊല്ലപ്പെട്ട യുവതിയുടെ ശരീരത്തിൽനിന്നു കണ്ടെത്തിയ ഡിഎൻഎയും ഒന്നുതന്നെയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment