Latest News

വ്യാജപാസ് ഉപയോഗിച്ച് പൂഴികടത്തിയ കര്‍ണ്ണാടക സ്വദേശിയെ കോടതി ശിക്ഷിച്ചു

കാഞ്ഞങ്ങാട്: വ്യാജപാസ് ഉപയോഗിച്ച് ലോറിയില്‍ പൂഴികടത്തിയ കര്‍ണ്ണാടക സ്വദേശിയെ കോടതി ശിക്ഷിച്ചു.[www.malabarflash.com]

കര്‍ണ്ണാടക കാട്ടൂര്‍ പുഞ്ചത്തുവയല്‍ സലീമിനെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് കോടതി(രണ്ട്) 10000 രൂപ പിഴയടക്കാനും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചത്.

2014 നവംബര്‍ 20 നാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നും അനധികൃത പാസ് ഉപയോഗിച്ച് പൂഴി കടത്തുകയായിരുന്ന സലീമിനെ പോലീസ് വാഹന പരിശോധനയ്ക്കിടയില്‍ പിടികൂടുകയും കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.