കുമ്പള: കുമ്പള കണിപുരം ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കവർച്ചാശ്രമം. വെള്ളി വിഗ്രഹങ്ങൾ ഉൾപ്പെടെയുള്ളവ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ആളനക്കം കേട്ട് ഉപേക്ഷിച്ചു രക്ഷപ്പെട്ടു.[www.malabarflash.com]
ദേശീയപാതയോരത്തെ ക്ഷേത്രത്തിലാണു കവർച്ചാശ്രമം നടന്നത്. ക്ഷേത്രമതിലിനോടു ചേർന്നു സ്ഥാപിച്ചിരുന്ന വെള്ളി പൂശിയ ജയ, വിജയ വിഗ്രഹങ്ങളും ചവിട്ടുപടിയുടെ വശത്തുള്ള വെള്ളി പൂശിയ പലകയുമാണു കവർന്നു ചാക്കിൽ കെട്ടിവച്ച നിലയിൽ കണ്ടെത്തിയത്.
ശബ്ദം കേട്ടു ക്ഷേത്രകാവൽക്കാരൻ ടോർച്ച് അടിച്ചു നോക്കിയപ്പോള്‍ ഷർട്ടും പാന്റും ധരിച്ച ഒരാൾ ദേശീയപാതയിലൂടെ ഓടി രക്ഷപ്പെട്ടു. ശ്രീകോവിലിന്റെ പൂട്ടു പൊളിക്കാനുള്ള ശ്രമത്തിനിടെയാണു കാവൽക്കാരൻ ഉണർന്നത്. കവർന്ന സാധനങ്ങൾ ചെറിയ ചാക്കുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു.
കുമ്പള എസ്ഐ ജെ.കെ. ജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment