കൊട്ടാരക്കര: കൊട്ടാരക്കരയിൽ നഗരമധ്യത്തിലുള്ള ക്ഷേത്രത്തിൽ ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം. കൊട്ടാരക്കര ലോട്ടസ് റോഡിലുള്ള ക്ഷേത്രത്തിലാണ് സംഭവം.[www.malabarflash.com]
കുന്നിക്കോട് സ്വദേശിനിയായ യുവതിക്കാണ് മർദനമേറ്റത്. സംഭവത്തിൽ ഓടനാവട്ടം സ്വദേശിയായ പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച രാത്രി എട്ടരയോടെയായിരുന്നു ദുർമന്ത്രവാദം അരങ്ങേറിയത്. യുവതിയുടെ ശരീരത്തിൽ ബാധകൂടിയതായി ആരോപിച്ച് പൂജാരി ചൂരൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. യുവതിയുടെ നിലവിളികേട്ട് റോഡിലൂടെപോയവരാണ് സംഭവം പോലീസിൽ അറിയിച്ചത്. പോലീസ് എത്തി യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജാരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment