Latest News

ചെമ്പിരിക്കയിലെ അഷറഫ് നിര്യാതനായി

മേല്‍പ്പറമ്പ: ചെമ്പിരിക്കയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അഷറഫ്(36) നിര്യാതനായി. പരേതനായ അബ്ദുല്‍ ഖാദര്‍ ബീഫത്തിമ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് വെളളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

ഭാര്യ മിസ്‌റിയ, മകള്‍: സനമോള്‍, സഹോദരങ്ങള്‍: മുനീര്‍, റഫീഖ്, റസീന, ഐഷ
അഷറഫിന്റെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ അനുശോചിച്ചു

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.