Latest News

റിയാസ് മുസ്‌ല്യാര്‍ വധം: കാസര്‍കോട് യുവജന കൂട്ടായ്മ സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണാ സമരം നടത്തും

കാസര്‍കോട്: റിയാസ് മുസ്‌ല്യാരുടെ വധവുമായി ബന്ധപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മ നടത്തി വരുന്ന സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു.[www.malabarflash.com]

 സെക്രട്ടറിയേറ്റിനു മുന്നില്‍ ഏപ്രില്‍ 22ന് നടത്തുന്ന ധര്‍ണ്ണ സമരത്തില്‍ റിയാസ് മുസ്‌ല്യാരുടെ കുടുംബാംഗങ്ങളും, മത സാമൂഹിക, സംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
സംഘ് പരിവാര്‍ പ്രവര്‍ത്തകരാല്‍ കഴുത്തറക്കപ്പെട്ട് മരണത്തിന് വിധേയനായ കാസര്‍കോട് പഴയ ചൂരി ജുമാ മസ്ജിദ് മുഅദ്ദിനും, മദ്രസ്സ അധ്യാപകനുമായ റിയാസ് മുസ്‌ല്യാരുടെ കേസിന്റെ കുറ്റപത്രസമര്‍പ്പണത്തിന് മുമ്പ് തന്നെ സെപ്ഷ്യല്‍ പ്രൊസ്യൂക്യൂട്ടറെ നിയമിക്കണമെന്നും, കൊലപാതകത്തിന് പിന്നിലെ ഗുഢാലോചന പുറത്ത് കൊണ്ട് വരണമെന്നും, 1992 മുതല്‍ കാസര്‍കോട് നടന്ന വിവിധ മനുഷ്യഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗുഡാലോചന മുന്‍ കാല പ്രാബല്യത്തോടെ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി ജൂഡീഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും, മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ കാസര്‍കോട് ശാശ്വത സമാധാനത്തിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിനു വേണ്ടി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേർക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് കാസര്‍കോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ധര്‍ണ്ണ സമരം സംഘടിപ്പിക്കുന്നത്.
റിയാസ് മുസ്‌ല്യാരുടെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യുവജന കൂട്ടായ്മയുടെ യോഗത്തില്‍ ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു. 

സന്‍ജു, ഹനീഫ, ബദറുദ്ദീന്‍ കറന്തക്കാട്, ഷാഉ അനങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുറഹിമാന്‍,സൈഫുദ്ദിന്‍ കെ. മക്കോട്, അബ്ദുറഹ്മാന്‍ തെരുവത്ത്, മിസ്ഇന്ത്യ മുനീര്‍, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടംചാല്‍, ഷാനു ആനവാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ധീക്ക് പള്ളം, കാദര്‍കരിപ്പൊടി, അബ്ദു പെറുവാട്, നൗഫല്‍ ഒളിയത്തടുക്ക, ഹാഷിം കുണ്ടില്‍, നൗഷാദ് കരിപ്പൊടി, ഹനീഫ് അടുക്കത്ത്ബയല്‍, ജെയ്യു നെല്ലിക്കുന്ന് അലി
ദുബായ് കുന്ന്, അനു റെഡ് റോസ്, മാലുകുന്നില്‍, അച്ചി ചൂരി, ബച്ചി നെല്ലിക്കുന്ന്, ലത്വീഫ് പെറുവാഡ്, മഖ്ദൂമി നെല്ലിക്കുന്ന് നൗഷാദ് കെ.ഇ.,ഫിറോഷ് പാദാര്‍, ഇബ്രാഹിം കടപ്പുറം, ഹാരിസ് കാട്ട പനി, ജാസ്, സാബിര്‍ ചേരങ്കൈ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹാരിസ് ബന്നു സ്വാഗതവും. കബീര്‍ ദര്‍ബാര്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.