ഉദുമ: ഉദുമയുടെ കലാ - കായിക - സാംസ്കാരിക രംഗത്ത് മുന്നേറി കൊണ്ടിരിക്കുന്ന ഉദുമ പീപ്പിൾസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ഗോൾഡൻ ജൂബിലി നിറവിൽ.[www.malabarflash.com]
ഉദുമയുടെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ബാര ഗ്രാമീണ കലാ- കായിക വേദി 1967ൽ പീപ്പിൾസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് എന്നപേരിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച അമ്പത് വർഷം പിന്നിടുന്ന ക്ലബ്ബിന്റെ ഗോൾഡൻ ജൂബിലി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മെയ് ഏഴ് മുതൽ 23 വരെ ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ കെ.എസ്.എം.ഗ്രൂപ്പ് ഓഫ് കമ്പനി ദോഹ ഖത്തർ സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കും.

ഏഴിന് വൈകുന്നേരം അഞ്ച് മണിക്ക് കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉത്തര കേരളത്തിലെ ക്ഷണിക്കപ്പെട്ട പതിനാറ് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. വിജയികൾക്ക് 15,000, 10,000 രൂപ ക്യാഷ് അവാർഡും ട്രോഫിയും നൽകും. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മണി മുതലാണ് മത്സരം.
ആഘോഷ പരിപാടികളുടെ ഭാഗമായി ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, മെഡിക്കൽ ക്യാമ്പുകൾ, പാലിയേറ്റീവ് പ്രവർത്തനങ്ങൾ , കരിയർ ഗൈഡൻസ് ക്ലാസുകൾ, സൗജന്യ ട്യൂഷൻ ക്ലാസ്സുകൾ, അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള ജനകീയ വായനശാല, പ്രഗത്ഭരായ കലാകാരൻമാർ പങ്കെടുക്കുന്ന കലാസന്ധ്യ, സാംസ്കാരിക പരിപാടികൾ എന്നിവ നടത്തും.
പത്രസമ്മേളനത്തിൽ അഘോഷ കമ്മിറ്റി ചെയർമാൻ കെ. സന്തോഷ് കുമാർ, രക്ഷാധികാരി ടി.വി. കൃഷ്ണൻ, പ്രസിഡണ്ട് വി.വി. അശോകൻ, അബ്ബാസ് പാക്യാര സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment