Latest News

ഖത്തറില്‍ മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു

ദോഹ: ഖത്തറില്‍ പെരുന്നാള്‍ തലേന്ന് മലയാളി ബാലന്‍ അപകടത്തില്‍ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പെരിങ്ങളം സ്വദേശി പാലക്കോട്ട് പറമ്പത്ത് ബഷീറിന്റെയും റഫാനയുടെയും മകന്‍ ഇസാന്‍ അഹ്മദ് ബഷീറാണ്(6) മരിച്ചത്.[www.malabarflash.com]

കുടുംബത്തോടൊപ്പം ശനിയാഴ്ച രാത്രി 8.30ന് വുകൈര്‍ ഗ്രാന്റ് ഹൈപ്പര്‍ മാര്‍ക്കറ്റിന് സമീപത്തുള്ള റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് വരുമ്പോള്‍ മകനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തുകയും വക്റ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. പോലിസും സിവില്‍ ഡിഫന്‍സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഞായറാഴ്ച രാവിലെ 6.30ന് റസ്റ്റോറന്റിന് മുന്നിലുള്ള മാന്‍ഹോളില്‍ നിന്ന് മൃതദേഹം കണ്ടെത്തി.

ദോഹ ഐഡിയല്‍ സ്‌കൂള്‍ ഗ്രേഡ് 1 വിദ്യാര്‍ഥിയാണ് മരിച്ച ഇസാന്‍.

വക്റ ഹമദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഖത്തറില്‍ ഖബറടക്കും.



Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.